കട്ടപ്പന: വാക്‌സിൻ ക്ഷാമത്തെ തുടർന്ന് ജില്ലയിൽ നിന്ന് നിരവധി പേർ തമിഴ്‌നാട്ടിലെത്തി വാക്‌സിൻ സ്വീകരിക്കുന്ന സ്ഥിതിയാണെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആന്റണി കുഴിക്കാട്ട്. നിയമവും നിയന്ത്രണവും മാറ്റുന്നത് അനുസരിച്ച് സാധാരണക്കാർക്ക് വാക്‌സിൻ ലഭിക്കുന്നില്ല. 60 വയസിന് മുകളിലുള്ളവർക്ക് പോലും ആദ്യ ഡോസ് ലഭിച്ചിട്ടില്ല. പഞ്ചായത്ത് അംഗങ്ങളും ആശ പ്രവർത്തകരും ചേർന്ന് അവരുടെ താത്പര്യക്കാരുടെ പട്ടിക തയാറാക്കുമ്പോൾ അർഹതപ്പെട്ടവർ പുറത്താകുന്നു. ആളുകൾക്ക് നേരിട്ട് വന്ന് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഒരുക്കണം. വാർഡുതലത്തിൽ ചുമതലയുള്ള ആരോഗ്യ പ്രവർത്തകർ രജിസ്‌ട്രേഷൻ നടത്തണം. ഇതുസംബന്ധിച്ച് ഡി.എം.ഒയ്ക്ക് പരാതി നൽകിയതായും ആന്റണി കുഴിക്കാട്ട് പറഞ്ഞു.