phone

പൊന്‍കുന്നം: പാലാ-പൊന്‍കുന്നം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ചൈതന്യാ ട്രാവല്‍സ് ബസിലെ ജീവനക്കാര്‍ തമ്പലക്കാട് എന്‍.എസ്.എസ്.യു.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥിക്ക് ഓണ്‍ലൈന്‍ പഠനത്തിനായി സ്മാര്‍ട്ട്ഫോണ്‍ വാങ്ങി നല്‍കി. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആര്‍.ശ്രീകുമാറിന് ഫോണ്‍ കൈമാറി. തുച്ഛമായ വരുമാനത്തില്‍ നിന്ന് നന്മപ്രവൃത്തിക്കായി തുക വിനിയോഗിച്ച ജീവനക്കാരെ പ്രസിഡന്റ് അനുമോദിച്ചു. ചിറക്കടവ് ഗ്രാമ പഞ്ചായത്ത് കൊവിഡ് നോഡല്‍ ഓഫീസര്‍ അഖില്‍ എസ്. നായര്‍, പഞ്ചായത്തംഗങ്ങളായ ലീന കൃഷ്ണകുമാര്‍, അമ്പിളി ശിവദാസ്, ബസ് ജീവനക്കാരായ സാന്റോ തലവയലില്‍, രഞ്ജിഷ് രഘുനാഥ്, നിഖില്‍ മാത്യു, മാത്തുക്കുട്ടി സണ്ണി, ബിജു പി.തോമസ് എന്നിവര്‍ പങ്കെടുത്തു.