തുരുത്തി : തുരുത്തി കുടിവെളള പദ്ധതിയുടെ ഭാഗമായി റെയിൽവേയുടെ ഭാഗത്തുകൂടിയുള്ള പൈപ്പ് ലൈനിന്റെ തടസങ്ങൾ ഒഴിവാക്കുന്നതിനായി തിരുവനന്തപുരം റെയിൽവേ അധികൃതർ സ്ഥലം സന്ദർശിച്ചു. ജോബ് മൈക്കിൾ എം.എൽ.എയുടെ നേതൃത്വത്തിലാണ് സംഘം എത്തിയത്. തിരുവല്ല. ചങ്ങനാശേരി തുടങ്ങിയ ഇടങ്ങളിലെ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും, തുരുത്തി വികസന സമിതി ഭാരവാഹികളുമായി ചർച്ച നടത്തി.