കോട്ടയം: കോട്ടയം സഹകരണ ബാങ്ക് കുടുംബശ്രീ യൂണിറ്റുകൾക്ക് 20 ലക്ഷം രൂപവരെ വായ്പ നൽകുന്ന ധനശ്രീ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയർമാൻ ടി.ആർ. രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം.രാധാകൃഷ്ണൻ, ജോ.രജിസ്ട്രാർ എൻ.അജിത് കുമാർ, കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ അഭിലാഷ് കെ.ദിവാകർ, അസി.രജിസ്ട്രാർ രാജീവ് എം.ജോൺ, ബാങ്ക് വൈസ് ചെയർമാൻ കെ.എ.കുഞ്ഞച്ചൻ, ചീഫ് എക്സിക്യുട്ടീവ് ഓഫീസർ എസ്.ബീനാകുമാരി, അസി.ജനറൽ മാനേജർ ജി.വിനോദ് എന്നിവർ സംസാരിച്ചു. ബാങ്ക് ഡയറക്ടർ ഡോ.കെ.എം.ദിലീപ് സ്വാഗതവും കോ-ഓർഡിനേറ്റർ കെ.പ്രശാന്ത് നന്ദിയും പറഞ്ഞു.