കോട്ടയം: ഹിന്ദു ഐക്യവേദി താലൂക്ക് സമിതി നടത്തിയ ധർണ അഖില കേരള ചേരമർ ഹിന്ദു മഹാസഭ അദ്ധ്യക്ഷൻ പി.എസ് പ്രസാദ് ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി ജില്ല ജനറൽ സെക്രട്ടറി കെ.യു . ശാന്തകുമാർ, കേരള വേലൻ മഹാസഭ ജില്ലാ സമിതി അംഗം വി.എൻ സോമൻ, കേരള ഗണക മഹാസഭ ജില്ല സെക്രട്ടറി വിജയകുമാർ പേരൂർ, ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡൻ്റ് എസ്. ശങ്കർ, ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, വർക്കിംഗ് പ്രസിഡൻ്റ് സതീശൻ , സംഘടന സെക്രട്ടറി കെ.ജി തങ്കച്ചൻ, സെക്രട്ടറി സനീഷ് എന്നിവർ പങ്കെടുത്തു.