kseb

കോട്ടയം: കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് ജെ . സത്യരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോജി ജോർജ് മാത്യു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കുര്യൻ സെബാസ്റ്റ്യൻ, സംസ്ഥാന സെക്രട്ടറി പി.വി പ്രദീപ്, സോണൽ സെക്രട്ടറിമാരായ ബാബു ആർ, ശ്രീകുമാർ ജി എന്നിവർ പങ്കെടുത്തു. പ്രകാശ് കുമാറും ജില്ലാ സെക്രട്ടറി അനൂപ് രാജും റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡൻ്റായി ജോജി ജോർജ് മാത്യുവിനെയും ജില്ലാ സെക്രട്ടറിയായി അനൂപ് രാജിനെയും ജില്ലാ ട്രഷററായി പ്രസാദിനെയും തെരഞ്ഞെടുത്തു.