ചങ്ങനാശേരി: ഇത്തിത്താനം കരിക്കണ്ടം പാടശേഖരം വീണ്ടും കൃഷി സമൃദ്ധിയിലേക്ക്. 36 ഏക്കർ വരുന്ന കരിക്കണ്ടം പാടശേഖരം കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി തരിശായി കിടക്കുകയായിരുന്നു. പഞ്ചായത്തിലെ വനിതാ ഘടകപദ്ധതിയിൽ ഉൾപ്പെടുത്തി നിലം ഉടമകളുടെ പ്രതിനിധികളായ വനിതാ അംഗങ്ങൾ ചേർന്ന് പാടശേഖര സമിതി രജിസ്റ്റർ ചെയ്താണ് കൃഷിയിറക്കുന്നത്. ഹിറ്റാച്ചി ഉപയോഗിച്ച് പുറംബണ്ടുകൾ ബലപ്പെടുത്തുന്ന പണികൾക്ക് തുടക്കമായി. കൃഷി മുന്നൊരുക്ക പണികളുടെ ഉദ്ഘാടനം അഡ്വ ജോബ് മൈക്കിൾ എം.എൽ.എ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ അദ്ധ്യക്ഷത വഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ ടോമിച്ചൻ ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് തോമസ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ പ്രീതാകുമാരി, മറ്റ് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ അഭിജിത്ത് മോഹനൻ, സുമ എബി, ബ്ലോക്ക് പഞ്ചായത്തംഗം ഇ.ആർ സുനിൽ കുമാർ, പഞ്ചായത്തംഗങ്ങളായ ബിജു എസ്.മേനോൻ, സ്മിത ബൈജു, ബി.ആർ മഞ്ചീഷ്, വില്ലേജ് ഓഫീസർ സലിം സദാനന്ദൻ, കർഷകസംഘം പ്രതിനിധികളായ എം.എൻ മുരളീധരൻ നായർ, പി.കെ അനിൽകുമാർ, റ്റി.വി അജിമോൻ, പാടശേഖരസമിതി പ്രതിനിധികളായി ഷൈലജാകുമാരി, സെസി സാബു കോട്ടയിൽ, അഞ്ജന ശിവൻ, രേഖ വിജയൻ, നിലം ഉടമകളുടെ പ്രതിനിധികളായി അപ്പുക്കുട്ടൻ നായർ കപ്പാംമൂട്, വി.ജി ശിവൻകുട്ടി നായർ, നിഖിൽ.എസ്, ബിജു ചിറത്തിലാട്ട്, സാബു അലക്‌സാണ്ടർ കോട്ടയിൽ, പ്രസന്നകുമാർ കൊച്ചുപറമ്പിൽ, വി.എൻ വിജയപ്പൻ എന്നിവർ പങ്കെടുത്തു.