എരുമേലി: ശബരിമല,മാളികപ്പുറം മേൽശാന്തി നിയമനത്തിൽ ദേവസ്വം ബോർഡിന്റെ ജാതി വിവേചനത്തിനെതിരെ എസ്.എൻ.ഡി.പി എരുമേലി വൈദിക യൂണിയൻ പ്രതിഷേധയോഗവും പ്രാർത്ഥനയജ്ഞവും നടത്തി. കൊരട്ടി മഹാദേവ ക്ഷേത്ര പ്രാർത്ഥന ഹാളിൽ ചേർന്ന പ്രതിഷേധയോഗം യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി കൺവീനർ എം.വി അജിത്കുമാർ ഉദ്ഘാടനം ചെയ്തു. വൈദികയോഗം എരുമേലി യൂണിയൻ ചെയർമാൻ മഹേശ്വരൻ ശാന്തി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ രാഹുൽ ശാന്തി, വൈസ് ചെയർമാൻ ബിജു ശാന്തി, ജോയിന്റ് കൺവീനർ ശ്രീശാന്ത് ശാന്തി, കൊരട്ടി മഹാദേവ ക്ഷേത്രം മേൽശാന്തി അജികുമാർ ശാന്തി എന്നിവർ പ്രാർത്ഥനായജ്ഞത്തിന് നേതൃത്വം നല്കി.