അടിമാലി: ദേവസ്വം ബോർഡിന്റെ ജാതിവിവേചനത്തിനെതിരെ വൈദിക യോഗത്തിന്റെ നേതൃത്വത്തിൽ അടിമാലിയിൽ നാമജപ പ്രതിഷേധം നടത്തി.
വൈദികയോഗം അടിമാലി യൂണിയൻ പ്രസിഡന്റ് അജിത്ത് മടത്തുംമുറി ശാന്തിയുടെ അദ്ധ്യക്ഷതയിൽ കൂടിയ പ്രതിഷേധം എസ്.എൻ.ഡി.പി യോഗം അടിമാലി യൂണിയൻ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജോയിന്റ് സെക്രട്ടറി ബിബിൻ മാങ്കുളം സ്വാഗതം ആശംസിച്ചു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് എസ്. കിഷോർ, വൈദിക യോഗം യൂണിയൻ വൈസ് പ്രസിഡന്റ് രവി ശാന്തി, വിവിധ ക്ഷേത്രങ്ങളിലെ വൈദികശ്രേഷ്ഠന്മാർ തുടങ്ങിയവർ പങ്കെടുത്തു.