വൈക്കം: സംസ്ഥാന സർക്കാരിന്റെ ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി നഗരസഭയിലെ പൊതുകുളങ്ങളിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു.നഗരസഭ പരിധിയിലെ പൂരക്കുളം, അയ്യർകുളം,ചാലക്കുളം, പെരുമശേരികുളം, മൂകാംബിക ചിറകുളം,കാളികുളം, ചീരം കുന്നുംപുറംകുളം തുടങ്ങിയ പൊതു ജലാശയങ്ങളിലാണ് കാർപ്പ് മത്സ്യങ്ങളായ കട്‌ല, രോഹു, മൃഗാൾ എന്നീ മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി മുമ്പ് നിക്ഷേപിച്ച മത്സ്യങ്ങൾ വളർന്നു വലുതായത് ലോക് ഡൗൺ കാലത്ത് ജനങ്ങൾക്കു ഏറെ ഉപകാരപ്രദമായിരുന്നു. വൈക്കം തെക്കേനടയിലെ പൂരക്കുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ പി.ടി സുഭാഷ്, നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺമാരായ എസ്.ഹരിദാസൻ നായർ, സിന്ധു സജീവൻ, നഗരസഭ കൗൺസിലർമാരായ രാധികാശ്യാം, എ.സി.മണിയമ്മ, ലേഖ അശോകൻ,രാജശേഖരൻ,എ.അയ്യപ്പൻ,എബ്രഹാം പഴയകടവൻ, ആർ.സന്തോഷ്, അശോകൻ വെള്ളവേലി, എസ്.രാഹുൽ, ജനകീയ മത്സ്യകൃഷി പ്രമോട്ടർ മിൻസി മാത്യു തുടങ്ങിയവർ പങ്കെടുത്തു.