വൈക്കം:കൊവിഡിന്റെ പശ്ചാത്തലത്തിൽ വീടുകളിൽ തന്നെ കഴിയുന്ന വിദ്യാർത്ഥികളെ സഹായിക്കാൻ വൈക്കം ശ്രീ മഹാദേവ കോളേജിൽ എം.ജി യൂണിവേഴ്‌സിറ്റിയുടെ ഡിഗ്രി പ്രവേശനത്തിനുള്ള സൗജന്യ ഹെൽപ്പ് ഡെസ്‌ക്ക് പ്രവർത്തനം ആരംഭിച്ചു. സി.കെ ആശ എം.എൽ.എ ഹെൽപ്പ് ഡെസ്‌ക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് ഡയറക്ടർ പി.ജി.എം നായർ കാരിക്കോട് അദ്ധ്യക്ഷത വഹിച്ചു. ഹെൽപ്പ് ഡെസ്‌ക്ക് കോഓഡിനേറ്റർ എം.എ അനൂപ് പ്രവർത്തനങ്ങൾ വിവരിച്ചു. മാനേജർ ബി.മായ ,പ്രിൻസിപ്പൽ സെറ്റിന പി.പൊന്നപ്പൻ, അസി.പ്രൊഫസർമാരായ ഐശ്വര്യ എസ്,അനുപ പി നാഥ് ,ശ്രീലക്ഷ്മി ചന്ദ്രശേഖർ, സെക്ഷൻ ഓഫീസർ രജിത എസ്, ആദർശ് എം.നായർ എന്നിവർ പ്രസംഗിച്ചു. ഈ മാസം 15 വരെ പൂർണമായും സൗജന്യ സേവനം ലഭ്യമാകുമെന്ന് കോളേജ് ഡയറക്ടർ പി.ജി.എം നായർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9656007650 ,9605038786