തലയാഴം: സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച സുഭിക്ഷ കേരളം പദ്ധതിയിൽപെടുത്തി തലയാഴം പഞ്ചായത്ത് വക രാമൻകുളത്തിൽ അയ്യായിരം മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. രോഹു,കട്ട്‌ല,ഗ്രാസ്സ്‌കാർപ്പ് എന്നീ ഇനം മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. തലയാഴം പഞ്ചായത്തും ഫിഷറീസ് വകുപ്പും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി സലിം നിക്ഷേപം ഉദ്ഘാടനം ചെയ്തു. വികസനകാര്യാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.രമേശ് പി.ദാസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി.എൽ സെബാസ്റ്റ്യൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീജ ഹരിദാസ്, വാർഡ് മെമ്പർ കൊച്ചുറാണി, മത്സ്യകൃഷി പ്രൊമോട്ടർ പി.എസ് സരിത, ജിൻഷോ ജോസ് എന്നിവർ പങ്കെടുത്തു