പൊൻകുന്നം: കേന്ദ്രസർക്കാർ ചിരട്ടപ്പാൽ ഇറക്കുമതിയിൽ നിന്ന് പൂർണമായി പിന്മാറണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന് ആന്റോ ആന്റണി എം.പി കത്തുനൽകി. ചിരട്ടപ്പാൽ ഇറക്കുമതി ചെയ്യുന്നതിനുള്ള നിയമതടസം മറികടക്കാൻ ബി.ഐ.എസ് സർട്ടിഫിക്കേഷൻ നൽകാനാണ് നീക്കം. സംസ്‌കരിക്കാത്ത ഉത്പന്നങ്ങളിൽ നിന്ന് മനുഷ്യനും മറ്റുജീവജാലങ്ങൾക്കും ഹാനികരമായ രോഗാണുക്കൾ പകരുമെന്നതിനാൽ ഇത്തരം ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനെതിരെയുള്ള അന്താരാഷ്ട്ര ഉടമ്പടികളുടെ നഗ്‌നമായ ലംഘനമാണ് നടക്കുന്നതെന്നും ആന്റോ ആന്റണി ആരോപിച്ചു.