ആർപ്പൂക്കര: കൊവിഡ് സമാശ്വാസ കാലിത്തീറ്റ വിതരണത്തിന്റെ ഏറ്റുമാനൂർ ബ്ലോക്ക്തല ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് പനംപത്ത് ക്ഷീര സഹകരണ സംഘത്തിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ നിർവഹിക്കും. ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് റോസ്‌ലി ടോമിച്ചൻ അദ്ധ്യക്ഷത വഹിക്കും. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിൽവി മാത്യു, ദുരന്ത നിവാരണസമതി ചെയർമാൻ സോണി ഈറ്റക്കൻ തുടങ്ങിയവർ പങ്കെടുക്കും.