പനമറ്റം: എലിക്കുളം പഞ്ചായത്ത് കൃഷിഭവൻ പഞ്ചായത്തുതല കർഷക പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച നെൽകർഷകൻ, കേരകർഷകൻ, വാഴക്കർഷകൻ, സമ്മിശ്ര കർഷകൻ, വനിത കർഷക, ക്ഷീരകർഷകൻ, പട്ടികജാതി കർഷകൻ, യുവകർഷകൻ, ജൈവ കർഷകൻ, വിദ്യാർത്ഥികർഷകൻ, കർഷകതൊഴിലാളി എന്നീ വിഭാഗങ്ങളിൽ പുരസ്‌കാരം നൽകും. അപേക്ഷകൾ ഈ മാസം എട്ടിനകം കൃഷിഭവനിൽ നൽകണം.