കട്ടപ്പന: അഗ്‌നിശമന സേന കട്ടപ്പന യൂണിറ്റിൽ നിന്ന് സ്ഥലം മാറിപ്പോകുന്ന സ്റ്റേഷൻ ഓഫീസർ ടി.കെ. സന്തോഷ് കുമാറിന് നഗരസഭയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ ഫയർ സ്റ്റേഷൻ നവീകരിച്ചതും പരിസരത്ത് കൃഷി ആരംഭിച്ചതുമെല്ലാം ശ്രദ്ധ നേടിയിരുന്നു. നഗരസഭാദ്ധ്യക്ഷ ബീന ജോബി സമ്മേളനം ഉദ്ഘാടനം ചെയ്തു. കട്ടപ്പന ഫയർ സ്റ്റേഷനിൽ നിന്ന് വിരമിച്ച തോമസ് മാത്യു, എസ്. കൃഷ്ണപിള്ള, ടി.എൻ. രാജപ്പൻ, എം.ആർ, സുരേഷ് കുമാർ, കെ.എം. ജോണച്ചൻ എന്നിവരെ കൗൺസിലർ സോണിയ ജയ്ബി ആദരിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ആഫീസർ പി.കെ. എൽദോസ് അദ്ധ്യക്ഷത വഹിച്ചു.