പാലാ: നിപ്പയും പ്രളയവും കൊവിഡും കേരളീയ സമൂഹത്തിൽ സംഹാര താണ്ഡവമാടിയിട്ടും സാമ്പത്തിക അവസ്ഥ ഭദ്രമായി നിലനിർത്താൻ ഇടതുപക്ഷ സർക്കാരിന് സാധിച്ചുവെന്ന് എൻ.സി.പി ജില്ലാ പ്രസിഡന്റ് എസ്.ഡി സരേഷ് ബാബു പറഞ്ഞു. എൻ.സി.പി പാലാ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പാലാ ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ബേബി ഊരകത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ബെന്നി മൈലാടൂർ, ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി, എൻ.എൽ.സി സംസ്ഥാന സമിതിയംഗം എം.ആർ രാജു, ബിനീഷ് മണ്ണഞ്ചേരി എന്നിവർ പ്രസംഗിച്ചു.