കട്ടപ്പന: നാഗമാണിക്യം നൽകാമെന്ന് പറഞ്ഞ് 44.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ വണ്ടൻമേട് പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാർ പഞ്ചായത്ത് ചട്ടമൂന്നാർ 291 വീട്ടിൽ തിരുമുരുകനാണ് (52) പിടിയിലായത്. 2020 നവംബറിലാണ് വണ്ടൻമേട് പൊലീസ് നാഗമാണിക്യം തട്ടിപ്പ് സംഘത്തിനെതിരെ കേസെടുത്തത്. തിരുമുരുകന്റെ നേതൃത്വത്തിലുള്ള അന്തർസംസ്ഥാന ബന്ധമുള്ള സംഘം ചേറ്റുകുഴി സ്വദേശികളിൽ നിന്നായി 44.5 ലക്ഷം തട്ടിയെടുക്കുകയായിരുന്നു. തിരുമുരുകൻ ചട്ടമൂന്നാറിലെ വീട്ടിലുണ്ടെന്ന് രഹസ്യ വിവരം ലഭിച്ച പൊലീസ് വെള്ളിയാഴ്ച രാത്രി മൂന്നാറിലെത്തി പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.