കരിമീൻ പൊള്ളിച്ചത്
ചേരുവകൾ
കരിമീൻ - 5 എണ്ണം
കുരുമുളക് - 8 എണ്ണം
ഉണക്കമുളക് - 12 എണ്ണം
ചുവന്നുള്ളി - 8 എണ്ണം
വെളുത്തുള്ളി - 7 അല്ലി
എണ്ണ - 2 ടേബിൾ സ്‌പൂൺ
മഞ്ഞൾപ്പൊടി - അര ടേബിൾ സ്‌പൂൺ
ഉപ്പ് - പാകത്തിന്
നാരങ്ങ - ഒരെണ്ണം
തയ്യാറാക്കുന്നവിധം
മീൻ വരഞ്ഞ് ഉപ്പും നാരങ്ങാനീരും ചേർത്ത് പത്തുമിനിട്ട് വയ്‌ക്കുക. ഉണക്കമുളക്, കുരുമുളക്, മഞ്ഞൾപ്പൊടി, വെളുത്തുള്ളി, ചുവന്നുളളി ഇവ നന്നായി അരച്ച് മീനിൽ പുരട്ടിവയ്‌ക്കുക. ഒരു പരന്ന പാത്രത്തിൽ വാഴയിലയിൽ എണ്ണ പുരട്ടിവച്ച് അതിന്റെ മുകളിൽ മീൻ വച്ച് മറ്റൊരില അതിനുമുകളിലിട്ട് പാത്രം കൊണ്ട് അടച്ച് വച്ച് ചെറുതീയിൽ വേവിക്കുക. രണ്ടുവശവും മൂപ്പിച്ചെടുക്കുക.
ഫിഷ് ബോൾസ്
ചേരുവകൾ
ദശയുള്ള മീൻ - 500 ഗ്രാം
സവാള - 150 ഗ്രാം
ഉരുളക്കിഴങ്ങ് - 250 ഗ്രാം
റൊട്ടിപ്പൊടി - 75 ഗ്രാം
എണ്ണ - 50 ഗ്രാം
വിനാഗിരി - ഒരു ടീസ്‌പൂൺ
പച്ചമുളക് - 15 ഗ്രാം
മുട്ട - ഒന്ന്
ഇഞ്ചി - ഒരു കഷണം
മുളക്പൊടി - ഒരു ടേബിൾ സ്‌പൂൺ
ഉപ്പ് - പാകത്തിന്
തയ്യാറാക്കുന്നവിധം
മീനും വിനാഗിരിയും പൊടിയായി അരിഞ്ഞ സവാളയും ഉപ്പും ചേർത്ത് വേവിച്ച് മീനിന്റെ ദശമാത്രം എടുക്കുക. ഇഞ്ചി, സവാള, പച്ചമുളക് ഇവ ചെറുതായി അരിഞ്ഞതും മുളകുപൊടിയും ഇട്ട് നന്നായി വഴറ്റുക. വഴന്നു കഴിയുമ്പോൾ പുഴുങ്ങി ഉടച്ച ഉരുളക്കിഴങ്ങും മീൻ ദശയും ചേർത്ത് വഴറ്റുക. വെള്ളം വറ്റിയാൽ ഇറക്കി വയ്‌ക്കുക. ചൂടാറുമ്പോൾ ഈ കൂട്ട് ചെറിയ ഉരുളകളായി ഉരുട്ടുക. ഓരോ ഉരുളയും മുട്ട അടിച്ചതിൽ മുക്കി റൊട്ടിപ്പൊടി പുരട്ടി എണ്ണയിൽ വറുത്തെടുക്കുക.
ഞണ്ട് ചിക്കിയത്
ചേരുവകൾ
ഞണ്ട് - 500 ഗ്രാം
തേങ്ങ - ഒരു മുറി
മഞ്ഞൾപ്പൊടി - അര സ്‌പൂൺ
മുളകുപൊടി - അര സ്‌പൂൺ
ഇറച്ചിമസാല - ഒരു സ്‌പൂൺ
പച്ചമുളക് - രണ്ടെണ്ണം
വേപ്പില - ഒരു തണ്ട്
ഇഞ്ചി - ഒരു കഷണം
ഉപ്പ് - പാകത്തിന്
വെള്ളം - ഒരു കപ്പ്
എണ്ണ - 100 ഗ്രാം
കടുക് - ഒരു സ്‌പൂൺ
തയ്യാറാക്കുന്ന വിധം
ഞണ്ട് തോടോടുകൂടി ഒരു കപ്പ് വെള്ളമൊഴിച്ച് പുഴുങ്ങുക. തണുക്കുമ്പോൾ തോട് പൊട്ടിച്ച് മാംസം ഇളക്കിയെടുത്ത് ചെറുതായി അരിയുക. തേങ്ങ ചിരകി മഞ്ഞൾപൊടിയും മുളകുപൊടിയും ചേർത്ത് നന്നായി തിരുമ്മിയെടുക്കുക. ഇഞ്ചി ചെറുതായി അരിഞ്ഞു വയ്‌ക്കുക. പച്ചമുളക് വട്ടത്തിലരിയുക. ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. ഇതിൽ ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക. ഇതിലേക്ക് ഞണ്ട് കഷണങ്ങൾ ചേർത്തിളക്കുക. പാത്രം അടച്ച് വേവിക്കുക. വീണ്ടും ഇളക്കുക. ശേഷം ഇറച്ചിമസാലപ്പൊടി ചേർത്ത് നന്നായി യോജിപ്പിക്കുക. മസാല കഷണങ്ങളിൽ പിടിക്കുമ്പോൾ തിരുമ്മിയ തേങ്ങയും ഉപ്പും ചേർത്തിളക്കുക. നന്നായി മൂക്കുമ്പോൾ വാങ്ങി വയ്‌ക്കുക.
ഞണ്ട് വറുത്തത്
ചേരുവകൾ
ഞണ്ട് - അര കിലോ
എണ്ണ - 100 ഗ്രാം
വെളുത്തുളളി - 3 അല്ലി
കുരുമുളക് - ഒരു സ്‌പൂൺ
മുളകുപൊടി - അര സ്‌പൂൺ
മഞ്ഞൾപ്പൊടി - അര സ്‌പൂൺ
മസാലപ്പൊടി - ഒരു സ്‌പൂൺ
ഉപ്പ് - പാകത്തിന്
വെള്ളം - ഒരു കപ്പ്
തയ്യാറാക്കുന്ന വിധം
തോടുകളയാത്ത ഞണ്ട് ചട്ടിയിലിട്ട് വെള്ളവും ഉപ്പും ചേർത്ത് പുഴുങ്ങുക. ശേഷം തോട് നീക്കി കഷണങ്ങളാക്കുക. വെളുത്തുള്ളി, കുരുമുളക്, മുളകുപൊടി, മഞ്ഞൾപ്പൊടി, മസാലപ്പൊടി, ഉപ്പ് എന്നിവ അരച്ചെടുക്കുക. ഞണ്ട് കഷണങ്ങളിൽ അരപ്പു പുരട്ടിവയ്‌ക്കാം. ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ അരപ്പു പുരട്ടിയ ഞണ്ട് ചേർക്കുക. ഇതിൽ അല്‌പം വെളളം തൂവി അടച്ചു വച്ച് വേവിക്കുക. വെള്ളം വറ്റി കഷണങ്ങളിൽ അരപ്പു പിടിക്കുമ്പോൾ ബാക്കി എണ്ണ ചേർത്ത് മൊരിച്ചെടുക്കുക.
കരിമീൻ മപ്പാസ്
ചേരുവകൾ
1. കരിമീൻ- അര കിലോഗ്രാം
2. ഇഞ്ചി(നന്നായി അരിഞ്ഞത്)- അര ടേബിൾ സ്പൂൺ
വെളുത്തുള്ളി(നന്നായി ചതച്ചത്) - അഞ്ച് അല്ലികൾ
സവാള( അരിഞ്ഞത്) - ഒന്നര കപ്പ്
ചെറിയ ചുമന്നുള്ളി(അരിഞ്ഞത്)- ഒരു ടീസ്‌പൂൺ
കടുക് - അര ടീസ്‌പൂൺ
3 പച്ചുമുളക്( നെടുകെ പിളർന്നത്) - അഞ്ചെണ്ണം
മല്ലിപ്പൊടി- ഒന്നര ടേബിൾസ്പൂൺ
4 തേങ്ങാപ്പാൽ(വെള്ളം ചേർക്കാതെ)- രണ്ട് കപ്പ്
5 ഗരം മസാല- ഒരു നുള്ള്
6 വിനാഗിരി- ഒരു ടീസ്‌പൂൺ
7 കറിവേപ്പില - ആവശ്യത്തിന്
8 വെളിച്ചെണ്ണ- ആവശ്യത്തിന്
9 ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചുവട് കട്ടിയുള്ള പാത്രത്തിൽ ആവശ്യത്തിന് വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോൾ രണ്ടാമത്തെ ചേരുവകൾ ചേർത്ത് നന്നായി ചുവക്കെ മൂപ്പിക്കുക. ഇവ നന്നായി ചുമന്ന് കഴിഞ്ഞാൽ അതിലേയ്ക്ക് മൂന്നാമത്തെ ചേരുവ കൂടി ചേർത്ത് വീണ്ടും ഇളക്കുക. ഇത് മൂന്ന് മിനിറ്റോളം വീണ്ടും ചൂടാക്കണം. രണ്ട് ചേരുവകളും നന്നായി മൂത്തുകഴിഞ്ഞാൽ വെള്ളം ചേർക്കാതെ പിഴിഞ്ഞെടുത്ത തേങ്ങാപ്പാൽ ഒഴിക്കുക. ഇതിനൊപ്പം ഉപ്പും വിനാഗിരിയും ചേർത്തിളക്കുക. ഇവ തിളച്ചുകഴിയുമ്പോൾ കരിമീൻ ചേർക്കുക. തീ കുറച്ച് പതിനഞ്ച് മനിറ്റോളം അടച്ചുവച്ച് വേവിയ്ക്കുക. നന്നായി തിളച്ചു കഴിഞ്ഞ് ഒരു നുള്ള് ഗരം മസാല ചേർക്കുക. വീണ്ടും ഒന്ന് തിളപ്പിച്ച് പെട്ടന്ന് തീയിൽ നിന്നും മാറ്റുക.