psc

1.പ്രകാശത്തിനനുസരിച്ച് സസ്യങ്ങളെ പ്രതികരണങ്ങൾക്ക് സജ്ജമാക്കുന്ന വർണ്ണക പ്രോട്ടീൻ?

2. റീസൈക്കിൾ ചെയ്യാവുന്ന പ്ലാസ്റ്റിക്?

3. കൈഗ ആണവനിലയം സ്ഥിതിചെയ്യുന്നസംസ്ഥാനം?

4. അൺ ടു ദ ലാസ്റ്റ് എന്ന കൃതിയുടെ കർത്താവ്?

5. ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈൽ?

6. ഇന്ത്യയുടെ ചുവന്ന നദി?

7. കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം?

8. കേരളസംസ്ഥാനത്തിന്റെ ആദ്യ ധനകാര്യമന്ത്രി?

9. ഇന്ത്യൻ ദേശീയ പതാക രൂപകല്പന ചെയ്തത്?

10. കോൺഗ്രസിന്റെ ദേശീയ അദ്ധ്യക്ഷസ്ഥാനത്തേക്ക് സുഭാഷ് ചന്ദ്രബോസിനോട് മത്സരിച്ച് പരാജയപ്പെട്ട വ്യക്തി?

11. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം?

12. ഇട്ടി അച്ചുവുമായി ബന്ധപ്പെട്ടത്?

13. ഇൽത്തുമിഷ് ഏത് വംശത്തിൽപ്പെട്ട ഭരണാധികാരിയാണ്?

14. ബംഗാൾ വിഭജനം നടത്തിയ ഗവർണർ ജനറൽ?

15. മത്സ്യബന്ധനം പ്രധാന ഉപജീവനമാർഗ്ഗമാക്കിയിരുന്ന പ്രാചീന കേരളത്തിലെ തിണ?

16. ഇന്ദിരാഗാന്ധി കനാൽ പദ്ധതിയുടെ പ്രധാന ഉപയോക്താവായ സംസ്ഥാനം?

17. ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ വിസമ്മതിച്ച നാട്ടുരാജ്യം?

18. ബോറോ ഗുഹ ഏത് സംസ്ഥാനത്തിലാണ്?

19. പൂർവ്വതീര റെയിൽവേയുടെ ആസ്ഥാനം?

20. ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം?

21. ബൈറാംഖാനുമായി ബന്ധമുള്ള മുഗൾ ഭരണാധികാരി?

22. ചൊവ്വാഗ്രഹത്തെ ചുറ്റിയ ആദ്യ ബഹിരാകാശ വാഹനം?

23. ലോകത്തിലെ ആദ്യ കാലാവസ്ഥാ ഉപഗ്രഹം?

24. ചൈനീസ് ഓഹരിവിപണിയുടെ പേര്?

25. ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ്?

26. സാർക്കിന്റെ സ്ഥിരം സെക്രട്ടേറിയറ്റ് സ്ഥിതിചെയ്യുന്നത്?

27. സുപ്രീംകോടതി, ഹൈക്കോടതി എന്നിവയിലെ ജഡ്ജിമാരുടെ നിയമവ്യവസ്ഥകൾ പ്രതിപാദിക്കുന്ന ഭരണഘടനാ വ്യവസ്ഥ പ്രതിപാദിക്കുന്ന ഷെഡ്യൂൾ?

28. അർഹതയില്ലാത്ത പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥന് എതിരെ നൽകാവുന്ന റിട്ട്?

29. ഭരണഘടനയുടെ 330 മുതൽ 342 വരെ വകുപ്പുകൾ പ്രതിപാദിക്കുന്ന വിഷയം?

30. ഗരീബി ഹഠാവോ എന്ന ലക്ഷ്യം മുന്നോട്ടുവച്ച പഞ്ചവത്സരപദ്ധതി?

31. ആത്മവിദ്യാസംഘം സ്ഥാപിച്ചത്?

32. കോവിലൻ ആരുടെ തൂലികാനാമമാണ്?

33. പപ്പു ഏത് കൃതിയിലെ കഥാപാത്രമാണ്?

34. ഏറ്റവും കുറവ് കാലയളവ് കേരളം ഭരിച്ച മുഖ്യമന്ത്രി?

35. ഗുരുപർവ്വ് ഏത് മതക്കാരുടെ ആഘോഷമാണ്?

36. ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം രൂപകല്പന ചെയ്തതാര്?

37. പല്ലുകളെക്കുറിച്ചുള്ള ശാസ്ത്രീയപഠനം?

38. കശു അണ്ടി ഗവേഷണ കേന്ദ്രമായ ആനക്കയം ഏത് ജില്ലയിലാണ്?

39. പച്ചഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം?

40. ഐസ് ഹോക്കി ഏത് രാജ്യത്തിന്റെ ദേശീയ കളിയാണ്?

41. ബ്ളാക്ക് വിഡോ എന്നറിയപ്പെടുന്ന ജീവി?

42. പ്രപഞ്ചത്തിൽ ഏറ്രവും കൂടുതൽ കാണപ്പെടുന്ന വാതകം ഏത്?

43. ഇന്ന് ജീവിച്ചിരിക്കുന്ന പ്രൈമേറ്റുകളിൽ ഏറ്റവും ഭാരം കൂടിയത് ഏത്?

44. സിൽവർ ഫിഷ് ഏത് വിഭാഗത്തിൽപ്പെടുന്നു?

45. ദ്രോണാചാര്യ അവാർഡ് നേടിയ ആദ്യ മലയാളി?

46. ലോകനാളികേരദിനമായ ആചരിക്കുന്നതെന്ന്?

47. ആദ്യ വനിതാ നോബേൽ സമ്മാന ജേതാവ്?

48. കോ‌ർപ്പറേഷൻ കൗൺസിലിലേക്ക് മത്സരിക്കാനുള്ള സ്ഥാനാർത്ഥിക്ക് വേണ്ടുന്ന കുറഞ്ഞ പ്രായപരിധി എത്ര?

49. ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം ആർക്കാണ്?

50. ഉത്തര റെയിൽവേയുടെ ആസ്ഥാനം എവിടെ?

ഉത്തരങ്ങൾ

(1) ഫൈറ്റോക്രോം

(2) പോളിത്തീൻ

(3) കർണ്ണാടക

(4) ജോൺ റസ്കിൻ

(5) ബ്രഹ്മോസ്

(6) ബ്രഹ്മപുത്ര

(7) ഇരവികുളം

(8) അച്യുതമേനോൻ

(9) പിങ്കളി വെങ്കയ്യ

(10) പട്ടാഭി സീതാരാമയ്യ

(11) ബാരൻ

(12) ഹോർത്തുസ് മലബാറിക്കസ്

(13) അടിമവംശം

(14) കഴ്സൺ പ്രഭു

(15) നെയ്തൽ

(16) രാജസ്ഥാൻ

(17) ജുനഗഢ്

(18) ആന്ധ്രാപ്രദേശ്

(19) ഭൂവനേശ്വർ

(20) 1993

(21) അക്ബർ

(22) മാരിനർ - 4

(23) ടൈറോസ്

(24) എസ്.എസ്. ഇ കോമ്പസിറ്റ്

(25) ചിപ്കോ

(26) കാഠ്മണ്ഡു

(27) രണ്ടാം ഷെഡ്യൂൾ

(28) ക്വോവാറന്റോ

(29) പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളെക്കുറിച്ച്

(30) അഞ്ചാം പദ്ധതി

(31) വാഗ്ഭടാനന്ദഗുരു

(32) വി.വി. അയ്യപ്പൻ

(33) ഓടയിൽ നിന്ന്

(34) സി.എച്ച്. മുഹമ്മദ് കോയ

(35) സിക്ക്

(36) ഡി. ഉദയകുമാർ

(37) ഓഡന്റോളജി

(38) മലപ്പുറം

(39) യുറാനസ്

(40) കാനഡ

(41) ചിലന്തി

(42) ഹൈഡ്രജൻ

(43) ഗൊറില്ല

(44) ഷഡ്പദം

(45) ഒ.എം. നമ്പ്യാർ

(46) സെപ്തംബർ 2

(47) മേരി ക്യൂറി

(48) 21

(49) പാ‌ർലമെന്റ്

(50) ന്യൂഡൽഹി