ee

കർക്കിടകആരോഗ്യരക്ഷയ്‌ക്ക് പ്രകൃതിചികിത്സാ പദ്ധതിയുടെ ചില നിർദ്ദേശങ്ങൾ ഇതാ.

ദഹിക്കാൻ എളുപ്പമുള്ളവ: സീസണിൽ ലഭ്യമായ പഴവർഗങ്ങളും പച്ചക്കറികളും ലഘുവായ ആഹാരസാധനങ്ങളും ധാരാളമായി കഴിക്കുക.
ക്ഷാരഗുണം കൂടുതൽ ഉള്ളവ: പഴങ്ങളിലും പച്ചക്കറികളിലും ക്ഷാരാംശം കൂടുതലുണ്ട്. കർക്കിടകക്കാലത്ത് ഉണ്ടാകുന്ന രക്തത്തിന്റെ ഹൈപ്പർ അസിഡിറ്റി കുറക്കാൻ ഇത്തരം ആഹാരങ്ങൾ സഹായിക്കും. ഇതുവഴി രക്തത്തിന്റെ പി.എച്ച് കൃത്യമായ അളവിൽ നിലനിർത്താനും സാധിക്കും. മാംസം, മത്സ്യം, മുട്ട, പയർവർഗങ്ങൾ, എണ്ണവറവുകൾ എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. ഇവ രക്തത്തിന്റെ ഹൈപ്പർ അസിഡിറ്റിക്ക് കാരണമാകും.
വിശപ്പും ദഹനവും വർദ്ധിപ്പിക്കുന്നവ: കറികളിൽ രുചിക്കായി ചേർക്കുന്ന ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, പുതിനയില, ചുക്ക് തുടങ്ങിയവ ആഹാരത്തിൽ അൽപം കൂടുതലായി ചേർക്കാം. ഇവ ചേർത്താൻ രുചിയും കൂടും ദഹനവും വിശപ്പും വർദ്ധിക്കും.
സസ്യാഹാരിയാകും കർക്കിടകമാസത്തിൽ: മത്സ്യമാംസാദികൾ കഴിച്ചാൽ ദഹനത്തിന് ബുദ്ധിമുട്ട് നേരിടുകയും ആഹാരം ആമാശയത്തിൽ വച്ച് പുളിക്കുകയും ദഹനക്കേടും അനുബന്ധപ്രശ്‌നങ്ങളും ഉണ്ടാക്കുകയും ചെയ്യും. ഏറ്റവും എളുപ്പത്തിൽ ദഹിക്കുന്ന സസ്യാഹാരം മാത്രം കർക്കിടകത്തിൽ കഴിക്കുന്നതാണ് നല്ലത്.

മുലയൂട്ടുന്നതിന് മുമ്പറിയേണ്ടത്

മുല കുടിക്കുന്ന ശിശുക്കൾ എപ്പോഴും കരയുന്നത് സാധാരണയാണ്. കരഞ്ഞയുടനെ പാലില്ലാഞ്ഞിട്ടാണെന്നു പറഞ്ഞ് കുപ്പിപ്പാൽ കൊടുക്കും. ഇവിടെയാണ് കുഴപ്പം. പ്രസവം കഴിഞ്ഞ് രണ്ടു ദിവസം കഴിയുമ്പോഴേക്കും സ്വാഭാവികമായി മുലപ്പാൽ വന്നു തുടങ്ങും. മുലപ്പാലില്ലെങ്കിലും കുഞ്ഞിനെ മുലക്കണ്ണു ചവപ്പിക്കണം. കുഞ്ഞു നിണയുമ്പോൾ അമ്മയുടെ തലച്ചോറിൽ മുലപ്പാലൂറുന്നതിനുള്ള ഹോർമോണിന്റെ പ്രഭവകേന്ദ്രം പ്രചോദിതമാകും. മുലപ്പാൽ ചുരത്തുന്നതിനെ നിയന്ത്രിക്കുന്ന ഹോർമോൺ ഉണ്ടാവുന്നത് മുലയൂട്ടുന്നതിനുള്ള അമ്മയുടെ ആഗ്രഹത്തെയും ആശ്രയിച്ചിരിക്കുന്നു. മുലപ്പാൽ കുറവാണെങ്കിൽ വീണ്ടും വീണ്ടും കുഞ്ഞിനെ മുലയൂട്ടാൻ ചുറ്റുമുള്ളവർ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നത് നല്ലതാണ്. മുലപ്പാലില്ലെന്ന് കണ്ട് കുഞ്ഞിനു കുപ്പിപ്പാൽ കൊടുക്കുന്നത് ശരിയല്ല. പാൽപ്പൊടി ടിന്നിലെ പാലും അമ്മയുടെ പാലും തമ്മിൽ ഏറെ അന്തരമുണ്ട്. അമ്മയുടെ പാലിന് തുല്യം അമ്മയുടെ പാൽ മാത്രം. ഇരട്ടക്കുട്ടികളാണെങ്കിലും രണ്ടുപേർക്കും കൂടി അമ്മയുടെ പാൽമാത്രം മതിയാവും. അമ്മ പാൽ കുടിക്കട്ടെ. ധാരാളം വെള്ളവും. എന്നിട്ട് സ്‌നേഹത്തോടെ പാലൂട്ടട്ടെ. അമ്മയെ സന്തോഷവതിയാക്കി വയ്‌ക്കണം.