sree-narayana-guru

തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ ജീവിതം, കൃതികൾ, ദർശനം എന്നിവയെ കുറിച്ച് നേരിട്ടും ഗുരുവുമായി പരോക്ഷമായി ബന്ധമുള്ള വിഷയങ്ങളിലും വിവിധ സർവകലാശാലകളിൽ നടന്നിട്ടുള്ള ഗവേഷണങ്ങൾക്ക് നൽകിയ ഡി. ലിറ്റ്, പി.എച്ച്.ഡി ബിരുദങ്ങളെ പറ്റി ലഭ്യമായ വിവരങ്ങൾ ആദ്യമായി ക്രോഡീകരിച്ചു പ്രസിദ്ധപ്പെടുത്തി. 48 പി.എച്ച്.ഡി ബിരുദങ്ങളുടെയും മൂന്ന് ഡി. ലിറ്റ് ബിരുദങ്ങളുടെയും വിവരങ്ങളാണ് ഇതുവരെ ലഭ്യമായിട്ടുള്ളത്.

തത്വചിന്ത, രാഷ്‌ട്രതന്ത്രം, ചരിത്രം,സാമൂഹ്യ ശാസ്‌ത്രം തുടങ്ങി വിവിധ മേഖലകളിൽ മലയാളം, തമിഴ്,ഇംഗ്ളീഷ്, റഷ്യൻ തുടങ്ങിയ ഭാഷകളിലാണ് ഗവേഷണ പ്രബന്ധങ്ങൾ. ഇവയിൽ പത്തോളം പ്രബന്ധങ്ങൾ പുസ്‌തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബംഗളൂരുവിൽ ഷാജ്കുമാറിന്റെ നേതൃത്വത്തിലുള്ള ഗുരുനാരായണ ലോകം എന്ന കൂട്ടായ്‌മയാണ് ഈ സംരംഭത്തിന് പിന്നിൽ. വിശദവിവരങ്ങൾക്ക് http://gurunarayanalokam.com/lokam_explorer/doctorate_on_guru_philosophy.html കാണുക.

ഗുരുവുമായി ബന്ധപ്പെട്ട് കൂടുതൽ ഡോക്ടറേറ്റുകളുടെ വിവരങ്ങൾ അറിയാവുന്നവർക്ക് ഇനി പറയുന്ന വിലാസങ്ങളിൽ ബന്ധപ്പെടാം. പി.ആർ.ശ്രീകുമാർ,​ 9288137485,​ appukkili@gmail.com, ഷാജ്കുമാർ,​ 9448735041,​ getshaj@gmail.com