nimisha-

നിറത്തിന്റെയും മേക്കപ്പിന്റെയും പേരിൽ സോഷ്യൽ മീഡിയയിൽ ഒരുപാട് ചർച്ചകൾ കൊഴുക്കുന്ന കാലമാണ്. സെലിബ്രിറ്റികളിൽ നടി നിമിഷാസജയനാണ് അടുത്ത കാലത്ത് അത്തരം വിമർശനങ്ങൾ ഏറ്റവുമധികം കേൾക്കേണ്ടി വന്നത്. എന്നാൽ അടുത്തിടെ താരം ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആ വിമർശനങ്ങൾക്കുള്ള മറുപടിയും നൽകുന്നുണ്ട്

നിറത്തെ കുറിച്ചുള്ള കമന്റുകൾ മനസിനെ ബാധിക്കുന്നവർ ഉണ്ടാകാം. ഞാൻ അതൊന്നും മൈൻഡ് ചെയ്യാറില്ല. അതുകൊണ്ട് എനിക്ക് വേർതിരിവ് തോന്നിയിട്ടുമില്ല. എന്റെ നിറത്തിലും സ്കിന്നിലും ഞാൻ കംഫർട്ട് ആണ്. ആരെന്ത് പറഞ്ഞാലും എന്നെയത് ബാധിക്കുന്നുമില്ല.- ഇതായിരുന്നു താരത്തിന്റെ നിലപാട്. സോഷ്യൽ മീഡിയയിൽ നിമിഷയുടെ വാക്കുകൾ ശ്രദ്ധിക്കപ്പെട്ടതോടെ താരത്തിന് നിരവധി പേരാണ് കൈയടിക്കുന്നത്. പൊതുവേ സിനിമകളിലും സ്റ്റേജ് പരിപാടികളിലുമൊക്കെ മേക്കപ്പില്ലാതെയോ മിനിമൽ മേക്കപ്പിലോ ഒക്കെയാണ് നിമിഷയെ കാണുന്നത്.