divya

വർഷങ്ങളേറെയായെങ്കിലും മലയാളികളുടെ മനസിൽ ഇന്നും നടി ദിവ്യാഉണ്ണിക്ക് സ്ഥാനമുണ്ട്. പഴയ സിനിമകളെല്ലാം ഇന്നും ടെലിവിഷനിൽ നിറഞ്ഞോടുന്നതു തന്നെയാണ് ആ സ്നേഹത്തിന് ഇപ്പോഴും കുറവ് വരുത്താത്തതും. അമേരിക്കയിൽ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കിയ ദിവ്യ ഇടയ്‌ക്കെല്ലാം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്‌ക്കാറുണ്ട്. ഇപ്പോഴിതാ ഇളയമകൾക്കൊപ്പം മടിയിൽ തല ചായ്ച്ച് കിടക്കുന്ന താരത്തിന്റെ ചിത്രമാണ് ദിവ്യ പോസ്റ്റ് ചെയ്‌ത് നിമിഷങ്ങൾക്കകം വൈറലായത്. കണ്ണടച്ചു കിടക്കുന്ന ദിവ്യയുടെ മുടിയിൽ തലോടുന്ന മകൾ ഐശ്വര്യയ്‌ക്ക് ആരാധകർ സ്നേഹം അറിയിച്ചിട്ടുണ്ട്. സെൻ എനർജി,​ മദർഹുഡ് ട്രെഷർ,​ ഗ്രേറ്റ്ഫുൾ തുടങ്ങിയ ഹാഷ്ടാഗുകളോടെയാണ് താരം ചിത്രം ഇൻസ്റ്റയിൽ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്. മീനാക്ഷിയും അർജുനുമാണ് മറ്റു മക്കൾ.