അശ്വതി: ഉപരിപഠനത്തിനു ശ്രമിക്കുന്നവർക്ക് അനുകൂല സമയം. ഉല്ലാസയാത്രകളിൽ പങ്കെടുക്കും. വിദേശത്ത് നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. സഹോദരങ്ങളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം.
ഭരണി: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. സഹോദര സ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. യാത്രകൾ മുഖേന പ്രയോജനം ലഭിക്കുകയില്ല. ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടും. അവിവാഹിതരുടെ വിവാഹ കാര്യത്തിൽ കാലതാമസം ഉണ്ടാകും.
കാർത്തിക: ഉപരിപഠനത്തിനു ശ്രമിക്കുന്നവർക്ക് അനുകൂല സമയം. അധിക ചെലവുകൾ വർദ്ധിക്കും. സംസാരത്തിൽ നിയന്ത്രണം പാലിക്കുക. കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും.
രോഹിണി: സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും. പിതൃഗുണം പ്രതീക്ഷിക്കാം. കർമ്മസംബന്ധമായി നേട്ടം ഉണ്ടാകും. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. വിവാഹകാര്യത്തിൽ അനുകൂല തീരുമാനം എടുക്കും. സഹോദരസ്ഥാനീയരിൽ നിന്നും മനഃക്ലേശത്തിന് സാദ്ധ്യത. സംഗീതാദി കലകളിൽ താത്പര്യം വർദ്ധിക്കും.
മകയീരം: സ്വന്തം കാര്യങ്ങൾ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യും. ഗൃഹോപകരണങ്ങൾ വാങ്ങിക്കും. തൊഴിൽപരമായി ധാരാളം മത്സരങ്ങൾ നേരിടും. കർമ്മരംഗത്ത് പുരോഗതിയുണ്ടാകും, മംഗളകാര്യങ്ങളിൽ പങ്കെടുക്കും. പിതൃ സ്ഥാനീയരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. വാഹന സംബന്ധമായി ചെലവുകൾ വർദ്ധിക്കും. ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് തടസം നേരിടും.
തിരുവാതിര: സഹോദരങ്ങളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. തൊഴിൽ രഹിതർക്ക് ജോലി ലഭിക്കും. മനസിന് വിഷമമുണ്ടാക്കുന്ന സംഭവങ്ങൾ ജീവിതപങ്കാളിയിൽ നിന്നും ഉണ്ടാകും. മാതൃപിതൃഗുണം അനുഭവപ്പെടും.
പുണർതം: സന്താനങ്ങളാൽ കീർത്തി വർദ്ധിക്കും. വ്രതാനുഷ്ഠാനത്തിന് താത്പര്യം ഉണ്ടാകും. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും. ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് അനുകൂലസമയം. അധിക ചെലവുകൾ വർദ്ധിക്കും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. ഗൃഹ നിർമ്മാണത്തിനായി ധനം ചെലവഴിക്കും.
പൂയം: പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. മുൻകോപം നിയന്ത്രിക്കുക. ഗൃഹസുഖം കുറയും. സർക്കാർ ജീവനക്കാർക്ക് അനുകൂലം. നൃത്തസംഗീതാദി കലകളിൽ താത്പര്യം വർദ്ധിക്കും, മാതൃഗുണം ഉണ്ടാകും. ആരോഗ്യ പ്രശ്നങ്ങൾ മനസിനെ അസ്വസ്ഥമാക്കും. ആരാധനയ്ക്ക് സമയം കണ്ടെത്തും.
ആയില്യം: മംഗളകാര്യങ്ങളിൽ പങ്കെടുക്കും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. പൊതുപ്രവർത്തകർക്ക് സമൂഹത്തിൽ പ്രശസ്തി വർദ്ധിക്കും. അന്യദേശത്ത് നിന്ന് ധനലാഭം ഉണ്ടാകും. കർമ്മരംഗത്ത് പ്രശസ്തി വർദ്ധിക്കും. ദമ്പതികൾ തമ്മിൽ കലഹത്തിന് സാദ്ധ്യതയുണ്ട്. സുഹൃത്തുക്കളുടെ സൽക്കാരങ്ങളിൽ പങ്കെടുക്കും.
മകം: മാതാവിന് സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിവാഹാദി കർമ്മങ്ങളിൽ പങ്കെടുക്കും. ഔദ്യോഗിക മേഖലയിൽ ശോഭിക്കാനിടവരും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സഹോദര സ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. വിദേശയാത്രയ്ക്ക് തടസം നേരിടും.
പൂരം: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. കലാരംഗത്ത് പ്രശസ്തി വർദ്ധിക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. മുൻകോപം ഉണ്ടാകും. മാതൃഗുണം ലഭിക്കും. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും.
ഉത്രം: വാഗ്ദാനങ്ങൾ നിറവേറ്റാൻ കഠിനമായി പരിശ്രമിക്കും. വിവാഹകാര്യത്തിന് തീരുമാനം എടുക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. അനാവശ്യചിന്തകൾ മുഖേന മനസ് അസ്വസ്ഥമാകും. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങൾക്ക് ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം.
അത്തം: ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. സന്താനങ്ങളാൽ മനഃക്ലേശത്തിന് സാദ്ധ്യത. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. തൊഴിൽരഹിതർക്ക് ജോലി ലഭിക്കാൻ തടസം നേരിടും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങൾക്ക് അനുകൂല സമയം. ആഗ്രഹ സാഫല്യം ഉണ്ടാകും.
ചിത്തിര: മാതൃഗുണം ലഭിക്കും. ആരോഗ്യപരമായി നല്ലകാലമല്ല. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. ജോലിഭാരം വർദ്ധിക്കും. സഹോദരാദി സുഖക്കുറവ് അനുഭവപ്പെടും.
ചോതി: ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ധാരാളം ബുദ്ധി മുട്ടുകൾ വരും. വിവാഹസംബന്ധമായി തീരുമാനം എടുക്കും. ഉദരസംബന്ധമായ അസുഖങ്ങൾ അനുഭവപ്പെടും. സന്താനങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാകും. മംഗളകാര്യങ്ങളിൽ പങ്കെടുക്കും. അപകീർത്തിക്കും ധനനഷ്ടത്തിനും സാദ്ധ്യത.
വിശാഖം: സഹോദരസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. യാത്രകൾ മുഖേന പ്രതീക്ഷിച്ചതിനെക്കാൾ ഗുണം ലഭിക്കും. ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. സഹോാദരങ്ങളുമായി അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. അനാവശ്യചിന്തകൾ മുഖേന മനസ് അസ്വസ്ഥമാകും. സന്താനഗുണം പ്രതീക്ഷിയ്ക്കാം.
അനിഴം: മാതാവിന് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. കർമ്മപുഷ്ടിക്ക് തടസങ്ങൾ നേരിടും. വ്രതാനുഷ്ഠാനങ്ങളിൽ താൽപര്യം ഉണ്ടാകും. സാമ്പത്തിക നേട്ടം ഉണ്ടാകും. യാത്രാക്ളേശം അനുഭവപ്പെടും. വിവാഹത്തിന് കാലതാമസം ഉണ്ടാകും.
കേട്ട: വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ഉപരിപഠനത്തിന് സാദ്ധ്യതയുണ്ട്. പല വിധത്തിൽ സാമ്പത്തിക നഷ്ടം ഉണ്ടാകും. ഗൃഹ കാര്യങ്ങളിൽ അലസതകൾ അനുഭവപ്പെടും. ഭാവികാര്യങ്ങളെകുറിച്ച് തീരുമാനം എടുക്കും. സന്താനങ്ങളാൽ മനഃക്ളേശം ഉണ്ടാകും.
മൂലം: ബിസിനസ് രംഗത്ത് മത്സരങ്ങൾ നേരിടേണ്ടി വരും. പിതൃഗുണം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ചെലവുകൾ വർദ്ധിക്കും. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം.
പൂരാടം: സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികൾ ആവിഷ്കരിക്കും. കർമ്മരംഗത്ത് തടസങ്ങൾ നേരിടും. വിദ്യാർത്ഥികൾ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കും. മംഗളകാര്യങ്ങളിൽ പങ്കെടുക്കും. പിതൃഗുണം പ്രതീക്ഷിക്കാം. അധിക ചെലവുകൾ ഉണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ കുറയും. വളരെ ആലോചിച്ച ശേഷം മാത്രം തീരുമാനങ്ങൾ കൈകൊള്ളുക.
ഉത്രാടം: മേലധികാരികളുടെ അപ്രീതിയുണ്ടാകും, കർമ്മരംഗത്ത് തടസങ്ങൾ നേരിടും. മംഗളകർമ്മങ്ങൾ നടക്കും, തൊഴിൽ മുഖേന ആദായം വർദ്ധിക്കും. വിവാഹകാര്യത്തിൽ തീരുമാനം ഉണ്ടാകും. അകാരണമായ കലഹങ്ങൾ ഉണ്ടാകും. സന്താനലബ്ധിക്ക് തടസം നേരിടും.
തിരുവോണം: സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അപ്രതീക്ഷിത സ്ഥലമാറ്റം പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങൾ തുടങ്ങാനുദ്ദേശിക്കുന്നവർക്ക് സമയം അനുകൂലമല്ല. ദൂരയാത്രകൾ ആവശ്യമായി വരും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങൾക്ക് അനുകൂല സമയം. ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാകും.
അവിട്ടം: മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ഗൃഹനിർമ്മാണത്തിന് ചെലവുകൾ ഉണ്ടാകും. ദാമ്പത്യ കലഹത്തിന് സാദ്ധ്യത. ജോലിക്കായി ശ്രമിക്കുന്നവർക്ക് തടസം നേരിടും. പുണ്യക്ഷേത്ര ദർശനത്തിനായി അവസരം ഉണ്ടാകും. സാമ്പത്തിക ഇടപാടിൽ സൂക്ഷിക്കണം. സന്താനങ്ങളാൽ മനഃസമാധാനം കുറയും.
ചതയം: കലാരംഗത്ത് പ്രശസ്തി വർദ്ധിക്കും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. സഹോദരങ്ങൾക്ക് അരിഷ്ടതകൾക്ക് സാദ്ധ്യത. ദമ്പതികൾ തമ്മിൽ കലഹമുണ്ടായേക്കും. കർമ്മരംഗത്ത് പുരോഗതി ഉണ്ടാകും. ഗൃഹത്തിൽ നിന്നും വിട്ടുനിൽക്കേണ്ടതായ അവസ്ഥ ഉണ്ടാകും.
പൂരുരുട്ടാതി: സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. സാഹിത്യ രംഗത്തുള്ളവർക്ക് പ്രശസ്തി വർദ്ധിക്കും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. മാതൃഗുണം ഉണ്ടാകും. മാനസിക സംഘർഷം വർദ്ധിക്കും. ആഘോഷവേളകളിൽ പങ്കെടുക്കാനിടയുണ്ട്. തൊഴിലഭിവൃദ്ധിയ്ക്ക് സാദ്ധ്യത. ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. ദൂരയാത്രയ്ക്ക് സാദ്ധ്യതയുണ്ട്.
ഉത്രട്ടാതി: സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. പല വിധത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് നല്ല സമയം. വിവാഹ കാര്യത്തിൽ തീരുമാനം എടുക്കാൻ തടസം നേരിടും. അപ്രതീക്ഷിതമായി മനഃക്ലേശത്തിന് ഇടയാക്കുന്ന സംഭവങ്ങൾ ഉണ്ടാകും. ഇഷ്ടജനങ്ങളുമായി സമ്പർക്കം പുലർത്താൻ സാധിക്കും.
രേവതി: വിദേശയാത്രക്ക് തടസം നേരിടും. പിതൃഗുണം ലഭിക്കും. വിവാഹത്തിന് അനുകൂലതീരുമാനം എടുക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. കർമ്മ സംബന്ധമായി യാത്രകൾ ആവശ്യമായി വരും. ഗൃഹാന്തരീക്ഷം പൊതുവേ സംതൃപ്തമായിരിക്കും. സാമ്പത്തിക നഷ്ടം പ്രതീക്ഷിക്കാം. അംഗീകാരം ലഭിക്കും.