എന്നും കഴിക്കുന്ന പതിവ് ദോശരുചിയിൽ നിന്നും മാറിഇത്തവണ പുത്തൻ രുചിക്കൂട്ടുകൾ പരീക്ഷിക്കാം
കാരറ്റ് ദോശ
ചേരുവകൾ
പുളിച്ച ദോശമാവ്................... അരലിറ്റർ
കാരറ്റ് (ചെറുതായി അരിഞ്ഞത്)........................ അരക്കപ്പ്
സവാള (ചെറുതായി അരിഞ്ഞത്)............... അരക്കപ്പ്
പച്ചമുളക് (ചെറുതായി അരിഞ്ഞത്).................. 4 എണ്ണം
കറിവേപ്പില (ചെറുതായി അരിഞ്ഞത്).........................ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പുളിച്ച ദോശമാവിൽ കാരറ്റ്, പച്ചമുളക്, സവാള, കറിവേപ്പില എന്നിവ ചേർക്കുക. അരമണിക്കൂറിനു ശേഷം സാധാരണ ദോശ പോലെ ചുടുക. നന്നായി മൊരിച്ചെടുത്ത് ചൂടോടെ വിളമ്പാം.
അവൽ ദോശ
ചേരുവകൾ
പച്ചരി.......................... 3 കപ്പ്
അവൽ...................... ഒരുകപ്പ്
ഉഴുന്നുപരിപ്പ്...................... ഒരുകപ്പ്
ഉലുവ...................... അര ടീസ്പൂൺ
ശർക്കര ചീകിയത്...................... ഒരുടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി...................... കാൽടീസ്പൂൺ
ഉപ്പ്...................... പാകത്തിന്
വെള്ളം...................... മൂന്നരക്കപ്പ്
തയ്യാറാക്കുന്ന വിധം
പച്ചരിയും ഉലുവയും കഴുകി വൃത്തിയാക്കി വെള്ളത്തിൽ കുതിർക്കുക. അവൽ കഴുകി കുറച്ച് വെള്ളമൊഴിച്ച് മാറ്റിവയ്ക്കുക. ഉഴുന്നുപരിപ്പും കുതിർക്കുക. ഉഴുന്ന് വെള്ളം ചേർത്ത് അരച്ചെടുക്കുക. അരിയും ഉലുവയും അവലും തരിയില്ലാതെ അരച്ചെടുക്കാം. ശർക്കര ചീകിയതും മഞ്ഞൾപ്പൊടിയും ഉപ്പും ഉഴുന്ന് അരച്ചതും ചേർത്ത് യോജിപ്പിക്കുക. മാവ് പുളിച്ചതിനു ശേഷം ഒന്നുകൂടി ഇളക്കുക. ഒരു തവി മാവ് ദോശക്കല്ലിൽ ഒഴിച്ച് അടച്ചുവയ്ക്കുക. ഒന്നു രണ്ടു മിനിട്ടുകൊണ്ട് ദോശ പാകത്തിന് വെന്തിരിക്കും. മറിച്ചിട്ട് വേവിക്കേണ്ടതില്ല.
മസാലദോശ
ചേരുവകൾ
പച്ചരി....................... 500 ഗ്രാം
ഉഴുന്ന് ......................200 ഗ്രാം
മൈദ ...................... 100 ഗ്രാം
ഉരുളക്കിഴങ്ങ്...................... 350 ഗ്രാം
വലിയ ഉള്ളി ......................250 ഗ്രാം
പച്ചമുളക് ...................... 5 എണ്ണം
മഞ്ഞൾപൊടി ...................... അര ടീസ്പൂൺ
ഇഞ്ചി ...................... 1 കഷണം
നെയ്യ്......................അര കപ്പ്
വെളിച്ചെണ്ണ ...................... 3 ടേബിൾ സ്പൂൺ
ഉപ്പ് ......................പാകത്തിന്
തയ്യാറാക്കുന്ന വിധം
പച്ചരിയും ഉഴുന്നും വേവ്വേറെ കുതിർത്ത് അരച്ചെടുത്ത് മൈദയും പാകത്തിനുപ്പും വെള്ളവും ചേർത്ത് സാധാരണ ദോശയ്ക്ക് കലക്കുന്നതുപോലെ ചേർത്ത് ആറുമണിക്കൂർ വയ്ക്കുക. ഉരുളക്കിഴങ്ങും സവാളയും ഇഞ്ചിയും അരിഞ്ഞ് അതിൽ പാകത്തിനുപ്പും വെള്ളവും മഞ്ഞൾപ്പൊടിയും കറിവേപ്പിലയും ചേർത്ത് വേവിക്കുക. വെള്ളം വറ്റിച്ചെടുത്ത ഇതിൽ കടുക് വറുത്തിടുക. ദോശക്കല്ല് അടുപ്പിൽ വച്ച് നന്നായി ചൂടായതിനുശേഷം നെയ്യ് പുരട്ടി അരിമാവ് കോരിയൊഴിച്ച് കനം കുറച്ച് പരത്തുക. അര ടീസ്പൂൺ നെയ്യ് ദോശയുടെ മുകളിൽ ഒഴിച്ച് തയ്യാറാക്കി വെച്ച മസാലക്കൂട്ട് വച്ച് മടക്കിയെടുക്കുക.
ഇറച്ചി ദോശ
ചേരുവകൾ
എല്ലില്ലാത്ത ചിക്കൻ ചെറുതായി നുറുക്കിയത് ...................... 2 കപ്പ്
ചുവന്ന ഉള്ളി ...................... 1 (നന്നായി അരിഞ്ഞത്)
മഞ്ഞപ്പൊടി ......................അര ടീസ്പൂൺ
പച്ചമുളക് ...................... 4 (നന്നായി അരിഞ്ഞത്)
മുളക്പ്പൊടി ...................... 1 ടീസ്പൂൺ
ഉപ്പ് ......................ആവശ്യത്തിന്
കുരുമുളക്പൊടി ......................അര ടീസ്പൂൺ
ദോശ മാവ് ......................ആവശ്യത്തിന്
എണ്ണ 3......................ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ചിക്കനിൽ മുളക്പ്പൊടി, മഞ്ഞപ്പൊടി, ഉപ്പ്, കുരുമുളക് പൊടി എന്നിവ നന്നായി കലർത്തി കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വയ്ക്കുക. തലേന്ന് രാത്രി തന്നെ ഇങ്ങനെ യോജിപ്പിച്ചു വയ്ക്കുന്നതാണ് നല്ലത്. യോജിക്കുന്ന ഒരു പാനിൽ മൂന്നു ടീസ്പൂൺ എണ്ണയൊഴിച്ച് ചിക്കൻ പൊരിച്ചെടുക്കുക. അതേ പാനിൽ തന്നെ ആവശ്യമെങ്കിൽ കുറച്ച് കൂടി എണ്ണയൊഴിച്ച് പച്ചമുളകും ചുവന്ന ഉള്ളിയും ഫ്രൈ ചെയ്യുക. ഉള്ളി നന്നായി ഫ്രൈ ആകുന്നത് വരെ പൊരിക്കുക. ഇനി പൊരിച്ച ചിക്കൻ ഇതിൽ ചേർക്കാം. അതിനുശേഷം ആവശ്യത്തിന് ഉപ്പും കുരുമുളകും ചേർക്കുക. എല്ലാം നന്നായി കുഴഞ്ഞ് വരുന്നത് വരെ നന്നായി മിക്സുചെയ്യുക.
റവ ദോശ
ചേരുവകൾ
റവ......................... 2 കപ്പ്
ഉഴുന്നുപരിപ്പ്......................മുക്കാൽക്കപ്പ്
തൈര്...........................രണ്ട് കപ്പ്
ഉപ്പ്........................ പാകത്തിന്
വെളിച്ചെണ്ണ............. 2 ടേബിൾ സ്പൂൺ
കടുക്................ ഒരു ടീസ്പൂൺ
സവാള (ചെറുതായി
അരിഞ്ഞത്)................... അരക്കപ്പ്
ഇഞ്ചി (ചെറുതായി
അരിഞ്ഞത്)..................... കാൽക്കപ്പ്
പച്ചമുളക് ( വട്ടത്തിൽ
അരിഞ്ഞത്)..................2 സ്പൂൺ
കറിവേപ്പില
(അരിഞ്ഞത്)....................രണ്ട് സ്പൂൺ
നെയ്യ്.......................അരക്കപ്പ്
തയ്യാറാക്കുന്ന വിധം
ഉഴുന്ന് കുതിർത്ത് നന്നായി അരച്ചുവയ്ക്കുക. റവ കുറച്ചു വെള്ളത്തിൽ കുഴച്ച് ഉഴുന്ന് അരച്ചതുമായി യോജിപ്പിക്കുക. ഉപ്പും തൈരും ചേർത്ത് ദോശയുടെ അയവിൽ കലക്കി വയ്ക്കുക. ചീനച്ചട്ടി ചൂടാക്കി വെളിച്ചെണ്ണയൊഴിക്കുക. കടുക് പൊട്ടിക്കുക. സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. ഇത് ദോശമാവിലേക്ക് ചേർത്ത് യോജിപ്പിക്കുക. അഞ്ച് മണിക്കൂറിനു ശേഷം നെയ്യൊഴിച്ച് ദോശ ചുട്ടെടുത്ത് ചൂടോടെ കഴിക്കാം.