തെന്നിന്ത്യയുടെ പ്രിയ താരമാണ് നടി ഉർവശി. മലയാളത്തിലും തമിഴിലുമായി നിരവധി പുതിയ സിനിമകൾ താരത്തിന്റേതായി അണിയറയിലൊരുങ്ങുകയാണ്. ഇപ്പോഴിതാ ചെന്നെയിലെ വീടും പരിസരവും പരിചയപ്പെടുത്തുന്ന ഉർവശിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നിരവധി ഫലവൃക്ഷങ്ങൾ നട്ടുപ്പിടിപ്പിച്ചിട്ടുണ്ട്. മാത്രവുമല്ല, വീട്ടിലേക്ക് വേണ്ട പച്ചക്കറികളെല്ലാം ഇവിടെ തന്നെയാണ് കൃഷി ചെയ്യുന്നതെന്നും താരം തുറന്നു പറഞ്ഞിരിക്കുന്നു. മാവ്, പ്ലാവ്, മാതളം, നെല്ലിക്ക, നാരകം, പേരക്ക, പപ്പായ തുടങ്ങിയ നിരവധി ഫലവൃഷാദികളെല്ലാം ഉർവശിയുടെ വീട്ടുത്തോട്ടത്തിലുണ്ട്. സ്ഥലമില്ലെന്നു കരുതി ആരും പച്ചക്കറികൾ നട്ടുവളർത്താതിരിക്കരുതെന്നും പ്ലാസ്റ്റിക് കവറിലോ പഴയ പാത്രമോ പ്ലാസ്റ്റിക് ബോട്ടിലോ പോലുള്ളവയിൽ അവ നടാണമെന്നും ഉർവ്വശി പറയുന്നു. തമിഴ് ചാനൽ പരിപാടിയിലാണ് ഉർവ്വശി തന്റെ വീട് പരിയചപ്പെടുത്തിയത്. ഇതിനിടയിൽ താരത്തിന്റെ തമിഴ് സംസാര ശൈലി ഗംഭീരമാണെന്ന് പറയുന്നവരും നിരവധിയാണ്.