kushak

സ്‌കോഡയുടെ മിഡ് സൈസ് എസ് യു വി കുഷക് കാത്തിരിപ്പുകൾക്കൊടുവിൽ വിൽപ്പനയ്‌ക്കെത്തി. രണ്ട് എൻജിൻ ഓപ്ഷനൊപ്പം ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്മിഷനിൽ ആക്ടീവ്, അംബീഷൻ, സ്റ്റൈൽ എന്നീ മൂന്ന് വേരിയന്റുകളിലാണ് വാഹനം എത്തിയിട്ടുള്ളത്. 10.49 ലക്ഷം രൂപ മുതൽ 17.59 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. ഹ്യുണ്ടേയ് ക്രേറ്റ, കിയ സെൽറ്റോസ്, എം ജി ഹെക്‌ടർ, ടാറ്റ ഹാരിയർ, ജീപ് കോംപസ് എന്നിവയാണ് എതിരാളികൾ. ഇന്ത്യയിലെ കുതിപ്പിന് ലക്ഷ്യമിട്ടു നടപ്പാക്കുന്ന '2.0 പ്രോജക്‌ടിന്റെ ഭാഗമായ 'കുഷക്കി'ന് അടിത്തറയാവുന്നത് എം ക്യു ബി എ സീറോ – ഇൻ പ്ലാറ്റ്‌ഫോമാണ്. ഈ പ്ലാറ്റ്‌ഫോമിൽ സാക്ഷാത്കരിക്കുന്ന ആദ്യ മോഡൽ കൂടിയാണ് കുഷക്.