ടാറ്റയുടെ എൻട്രി ലെവൽ വാഹനമായ ടിയാഗോയുടെ പുതിയ വേരിയന്റ് അവതരിപ്പിച്ചു. ടിയാഗോ XT (O) എന്ന മോഡലിന് 5.47 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില. ടിയാഗോയുടെ അടിസ്ഥാന വേരിയന്റായ XEയുടെയും അതിന് മുകളിലെ പതിപ്പായ XT യുടെയും ഇടയിലായിരിക്കും പുതിയ പതിപ്പെന്നാണ് ടാറ്റ മോട്ടോഴ്സ് അറിയിച്ചിട്ടുള്ളത്. XE വേരിയന്റിനെക്കാൾ 48,000 രൂപ അധികവും XT യെക്കാൾ 15,000 രൂപ കുറവുമാണ് പുതിയ പതിപ്പിന്റെ വില. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേ, മുൻപിലും പിറകിലും പവർ വിൻഡോകൾ, സെൻട്രൽ ലോക്കിംഗ്, ഇലക്ട്രിക്കായി ക്രമീകരിക്കാവുന്ന റിയർ വ്യൂ മിററുകൾ, മൾട്ടിഇൻഫോ ഡിസ്‌പ്ലേ എന്നിങ്ങനെ ടിയാഗോ XTയിലെ എല്ലാ ഫീച്ചറുകളും ടിയാഗോ XT(O)യിലും ഇടം പിടിച്ചിട്ടുണ്ട്.