എം. ജി മോട്ടേഴ്സിന്റെ പുതിയൊരു വാഹനം കൂടി ഇന്ത്യൻ നിരത്തുകളിൽ എത്തുകയാണ്. ഇലക്ട്രിക് പതിപ്പായ ZSEVയുടെ പെട്രോൾ പതിപ്പായിരിക്കും ഇന്ത്യൻ നിരത്തുകളിൽ എത്തുന്ന പുതിയ എം.ജി. വാഹനമെന്നാണ് സൂചന. ആസ്റ്റർ എന്നായിരിക്കും പുതിയ മോഡലിന്റെ പേര്. കിയ സെൽറ്റോസ്, ഹ്യുണ്ടായി ക്രെറ്റ, സ്‌കോഡ കുഷാക്ക്, ഫോക്‌സ്‌വാഗൺ ടൈഗൂൺ എന്നീ വാഹനങ്ങളായിരിക്കും ആസ്റ്ററിന്റെ എതിരാളികൾ. നാല് വാഹനങ്ങളാണ് നിലവിൽ എം.ജി മോട്ടോഴ്സ് ഇന്ത്യയിൽ എത്തിച്ചിട്ടുള്ളത്. ഗ്ലോസ്റ്റർ, ഹെക്‌ടർ, ഹെക്‌ടർ പ്ലസ്, ഇലക്ട്രിക് എസ്.യു.വിയായ ZS തുടങ്ങിയവയാണ് എം.ജിയുടെ വാഹനനിര.