1. ഉത്തര റെയിൽവേയുടെ ആസ്ഥാനം ?
2. ഇന്ത്യയിൽ ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ ?
3. ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം ?
4. 1953ൽ നിലവിൽ വന്ന സംസ്ഥാന പുനഃസംഘടനാ കമ്മീഷനിൽ അംഗമല്ലാതിരുന്ന വ്യക്തി ?
5. ഭരണഘടനയിലെ 5 മുതൽ 11 വരെയുള്ള വകുപ്പുകൾ എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു?
6. റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്?
7. ഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം ഇന്ത്യയിൽ നിലവിൽ വന്നതെന്ന്?
8. ഏത് വിദ്യാഭ്യാസകമ്മീഷന്റെ ശുപാർശപ്രകാരമാണ് ഇന്ത്യയിൽ യു.ജി.സി രൂപീകൃതമായത്?
9. സൈനിക ചെലവ് വർദ്ധിപ്പിക്കാതെ തന്നെ വിപുലമായ ഒരു സൈന്യത്തെ നിലനിറുത്താൻ കമ്പോള പരിഷ്ക്കരണം നടപ്പിലാക്കിയ സുൽത്താൻ ആരാണ്?
10. പാരദ്വീപ് തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
11. ആസൂത്രണകമ്മീഷന്റെ ആസ്ഥാനം?
12. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി സർദാർ വല്ലഭായ് പട്ടേലിനെ സഹായിച്ച മലയാളി ആരാണ്?
13. വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവനെ സംബന്ധിച്ച കാര്യമാണെങ്കിൽ എത്ര മണിക്കൂറിനുള്ളിൽ വിവരണം ലഭ്യമാക്കണം?
14. ടിബറ്റിലെ മാനസസരോവർ തടാകത്തിന് കിഴക്കുള്ള ചെമയുങ്ദുങ് ഹിമാനിയിൽ നിന്ന് ഉത്ഭവിക്കുന്നനദി ഏതാണ്?
15. സ്വരാജ് കോൺഗ്രസിന്റെ അന്തിമലക്ഷ്യമാണെന്ന് പ്രഖ്യാപിച്ച സമ്മേളനം നടന്നത് എവിടെവച്ചാണ്?
16. രാജ്യത്തിന്റെ ഏകത, പരമാധികാരം, സുരക്ഷ ഇവയ്ക്കെതിരെ സൈബർസങ്കേതങ്ങളിലൂടെ നടത്തുന്ന പ്രവർത്തനം?
17. ഏത് രാജ്യത്തിന്റെ മദ്ധ്യസ്ഥതയിലാണ് താഷ്കെന്റ് കരാറിൽ ഇന്ത്യയും പാകിസ്ഥാനം ഒപ്പുവച്ചത്?
18. 1959 ൽ ജർമ്മനിയുടെ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിച്ച ഇരുമ്പുരുക്കു ശാല എവിടെയാണ്?
19. കേരളത്തിൽ പെരുമ്പടപ്പ് സ്വരൂപം സ്ഥിതിചെയ്തിരുന്നത്?
20. 1930 ലെ ഉപ്പ് സത്യാഗ്രഹത്തിന് പ്രധാനവേദിയായ കേരളത്തിലെ സ്ഥലം?
21. കുട്ടനാട്ടിൽ ആരംഭിച്ച തോട്ടപ്പള്ളി സ്പിൽവേയുടെ പണി പൂർത്തിയാതത്?
22. ഹോർത്തുസ് മലബാറിക്കസ് എന്ന ഗ്രന്ഥം ആദ്യമായി തയ്യാറാക്കിയത് ഏത് ഭാഷയിലാണ്?
23. നന്തനാർ ആരുടെ തൂലികാനാമമാണ്?
24. 'കോയിത്തമ്പുരാൻ" എന്ന മലയാള ശൈലികൊണ്ട് അർത്ഥമാക്കുന്നതെന്ത്?
25. വെള്ളായിയപ്പൻ ഏത് കൃതിയിലെ കഥാപാത്രമാണ്?
26. ഏത് രാജ്യങ്ങൾതമ്മിലാണ് സിംലാ കരാർ ഉണ്ടാക്കിയത്?
27. അർബുദ ബാധയെത്തുടർന്ന് അന്തരിച്ച 'ഹ്യൂഗേ ചാവേസ്" ഏത് രാജ്യത്തെ പ്രസിഡന്റായിരുന്നു?
28. സാമ്പത്തികശാസ്ത്രത്തിൽ നോബേൽ സമ്മാനത്തിനർഹനായ ഇന്ത്യാക്കാരൻ ആര്?
29. ഹിഗ്വിറ്റ എന്ന കൃതിയുടെ രചയീതാവ്?
30. 2012ലെ വള്ളത്തോൾ പുരസ്കാരം ലഭിച്ചതാർക്ക്?
31. ക്ലോറോ അസറ്റോ ഫിനോൺ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
32. ഇന്ത്യയിൽ ടെലഗ്രാഫ് സംവിധനം നിറുത്തലാക്കിയത് എന്നു മുതൽ?
33. പ്രശസ്തമായ കേദാർനാഥ് ക്ഷേത്രം ഏത് സംസ്ഥാനത്താണ്?
34. കായികതാരം യെലേന ഇസിൻ ബയേവ ഏത് ഇനത്തിലാണ് പ്രശസ്തയായത്?
35. എ, ബി, ഒ രക്തഗ്രൂപ്പ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?
36. മാംസ്യ സംശ്ലേഷണവുമായി ബന്ധപ്പെട്ട കോശാംഗമേത്?
37. പിസികൾച്ചർ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
38. ലോകപുകയിലവിരുദ്ധദിനമായി ആചരിക്കുന്നത്?
39. കൂടംകുളം ആണവനിലയം ഏത് ജില്ലയിലാണ്?
40. പോളിയോ തുള്ളിമരുന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്?
41. വേൾഡ് വൈഡ് വെബ് ആവിഷ്കരിച്ചത് ആര്?
42. പ്രാചീന കേരളത്തിൽ വിവിധ തിണകൾ നിലനിന്നിരുന്നു, പർവത പ്രദേശം ഉൾപ്പെട്ട തിണയുടെ പേര് ഏത്?
43. സിക്കിമിന്റെ തലസ്ഥാനം?
44. തരിസാപ്പള്ളി പട്ടയവുമായി ബന്ധപ്പെട്ട സിറിയൻ ക്രിസ്ത്യൻ നേതാവ് ആര്?
45. റൂർക്കേല ഉരുക്കുനിർമ്മാണശാല സ്ഥാപിക്കുവാൻ ഇന്ത്യയെ സഹായിച്ച രാജ്യം ഏത്?
46. കൊടുങ്ങല്ലൂർ പ്രാചീനകാലത്ത് ഒരു തുറമുഖ നഗരമായിരുന്നു, അതിന്റെ പേര്?
47. ശബരിനദി ഏത് നദിയുടെ പോഷകനദിയാണ്?
48. ചവിട്ടുനാടകം എന്ന കലാരൂപം കേരളത്തിലെത്തിച്ചതാര്?
49. ഉത്തര - മധ്യറെയിൽവേയുടെ ആസ്ഥാനം?
50. അലാവുദ്ദീൻ ഖിൽജി കമ്പോളത്തിലെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കുവാൻ നിയമിച്ച ഉദ്യോഗസ്ഥൻ ആര്?
ഉത്തരങ്ങൾ
(1) ന്യൂഡൽഹി
(2) കോൺവാലിസ്
(3) 292
(4) സി. രാജഗോപാലാചാരി
(5) പൗരത്വത്തെക്കുറിച്ച്
(6) മുംബയ്
(7) 2005
(8) ഡോ. എസ്. രാധാകൃഷ്ണൻ
(9) അലാവുദ്ദീൻ ഖിൽജി
(10) ഒറീസ
(11) യോജനാ ഭവൻ
(12) വി.പി. മേനോൻ
(13) 48 മണിക്കൂർ
(14) ബ്രഹ്മപുത്ര
(15) ലാഹോർ
(16) സൈബർ ടെററിസം
(17) സോവിയറ്റ് യൂണിയൻ
(18) റൂർക്കേല
(19) കൊച്ചി
(20) പയ്യന്നൂർ
(21) 1955
(22) ലാറ്രിൻ
(23) പി.സി ഗോപാലൻ
(24) ഭാര്യയുടെ വരുതിയിൽ നിൽക്കുന്ന ഭർത്താവ്
(25) കടൽതീരത്ത്
(26) ഇന്ത്യ - പാകിസ്ഥാൻ
(27) വെനസ്വേല
(28) അമർത്യാസെൻ
(29) എൻ.എസ്. മാധവൻ
(30) യൂസഫലി കേച്ചേരി
(31) കണ്ണീർവാതകം
(32) 2013 ജൂലായ് 15
(33) ഉത്തരാഖണ്ഡ്
(34) പോൾവാൾട്ട്
(35) കാൾലാന്റ് സ്റ്റെയ്നർ
(36) റൈബോസോം
(37) മത്സ്യകൃഷി
(38) മേയ് 31
(39) തിരുനെൽവേലി
(40) ആൽബർട്ട് സാബിൻ
(41) ടി. ബർണേർസ് ലീ
(42) കുറിഞ്ചി
(43) ഗാങ്ടോക്ക്
(44) മാർ സപീർ ഈശോ
(45) ജർമ്മനി
(46) മുസിരിസ്
(47) ഗോദാവരി
(48) പോർച്ചുഗീസുകാർ
(49) അലഹാബാദ്
(50) ഷാഹ്ന