covid

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 48,786 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 61,588 പേർ രോഗമുക്തരായി. 2.54 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 5,23,257 പേരാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളതെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.

.

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ വര്‍ദ്ധനയുണ്ട്. ആറുശതമാനമാണ് ഉയര്‍ന്നത്. കഴിഞ്ഞദിവസം 45,951 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,005 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മരണനിരക്ക് 1.31 ശതമാനമാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്.

India reports 48,786 new #COVID19 cases & 61,588 recoveries during the last 24 hours, taking the active cases tally to 5,23,257: Union Ministry of Health pic.twitter.com/dUtblRX7F0

— ANI (@ANI) July 1, 2021