ദേവാസ്: ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. മദ്ധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. കൃഷിഭൂമിയിൽ എട്ടടി താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്. നാൽപത്തിയഞ്ചുകാരിയായ മംമ്ത, മക്കളായ രുപാലി(24),ദിവ്യ(14), ഇവരുടെ ബന്ധുക്കളായ രണ്ട് പെൺകുട്ടികൾ എന്നിവരാണ് കൊല്ലപ്പെട്ടത്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ വയലിൽ കുഴിച്ചിട്ടതാണെന്ന് പൊലീസ് പറഞ്ഞു.
രൂപാലിയുമായി അടുപ്പമുണ്ടായിരുന്ന സുരേന്ദ്ര ചൗഹാനും, ഇയാളുടെ കൂട്ടാളികളുമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് അറിയിച്ചു.കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തു. ബാക്കി ഏഴു പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.അഞ്ച് മൃതദേഹങ്ങളും നഗ്നമായ നിലയിലായിരുന്നു. മൃതദേഹങ്ങൾ വേഗം മണ്ണിനോട് ലയിക്കാൻ പ്രതികൾ ഉപ്പും, യൂറിയയും ചേർത്തു. തെളിവുകൾ നശിപ്പിക്കാനായി കൊല്ലപ്പെട്ടവരുടെ വസ്ത്രങ്ങളെല്ലാം കത്തിച്ചു.
മേയ് 13നാണ് അഞ്ച് പേരെയും കാണാതായതെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇവരെ കണ്ടെത്താനായി അന്വേഷണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. അന്വേഷണം വഴി തെറ്റിക്കാനായി രൂപാലിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പ്രതികൾ ഉപയോഗിച്ചിരുന്നു. എന്നാൽ രുപാലിയുടെ ഫോൺ പൊലീസ് കണ്ടെത്തിയതാണ് ഇവർക്ക് വിനയായത്. ഫോൺ കോൾ വിരങ്ങളും മറ്റും പരിശോധിച്ചതോടെ യുവതിയ്ക്ക് സുരേന്ദ്രയുമായി ബന്ധമുണ്ടെന്ന് പൊലീസിന് മനസിലായി.
സുരേന്ദ്ര മറ്റൊരു വിവാഹത്തിന് ശ്രമിച്ചതോടെയാണ് ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായത്. രുപാലി ഇത് ശക്തമായി എതിർത്തു. രുപാലിയ്ക്ക് അവളുടെ കുടുംബത്തിന്റെയും പിന്തുണയുണ്ടായിരുന്നു. ഇതാണ് കൂട്ടക്കൊലയിലേക്ക് നയിച്ചത്.
Madhya Pradesh | Five bodies buried in agricultural land in Nemawar of Dewas district, recovered
— ANI (@ANI) June 30, 2021
"An investigation is underway. Strict action will be taken against those found responsible. 5 police teams formed for investigation," say police
(29.06) pic.twitter.com/dOmuX8ASAT