loknath-behra

തിരുവനന്തപുരം: പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ സേനാംഗങ്ങൾ നൽകിയ യാത്രയപ്പിലെ വിടവാങ്ങൽ പ്രസംഗത്തിൽ മലയാളികളുടെ സ്നേഹത്തെക്കുറിച്ച് പറഞ്ഞ് വികാരാധീനനായി ലോക്നാഥ് ബെഹ്റ. കേരളത്തോടുള്ള സ്‌നേഹവും സർവീസ് കാലത്തെ പ്രവർത്തനങ്ങളെയും പറ്റി അദ്ദേഹം ചടങ്ങിൽ സംസാരിച്ചു. പൊലീസ് സേനയിൽ താൻ നടപ്പാക്കിയ നവീകരണത്തെക്കുറിച്ചും അത് തുടരേണ്ട ആവശ്യകതയേക്കുറിച്ചും പറഞ്ഞ ബെഹ്റ കേരളത്തിലെ ഡ്രോൺ ഉപയോഗം നിയന്ത്രിക്കണമെന്നും ഇതിനായി ചില നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തിയ ചടങ്ങിൽ വിവിധ സേനാ വിഭാഗങ്ങളുടെ സല്യൂട്ട് ബെഹ്‌റ സ്വീകരിച്ചു.