kodakara

​​​തൃശൂർ: കൊടകര കുഴൽപ്പണ കേസില്‍ ഒളിവിലായിരുന്ന പതിനഞ്ചാം പ്രതി അറസ്റ്റിൽ. കണ്ണൂർ സ്വദേശി ഷിഗിൽ ആണ് അറസ്റ്റിലായത്. ട്രിച്ചിയിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

കവർച്ചയിൽ നേരിട്ട് പങ്കുള്ള പ്രതി ഒളിവിൽ കഴിയവേയാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട് ഇയാളുടെ കൈയിൽ പത്ത് ലക്ഷം രൂപയുണ്ടെന്നാണ് സൂചന. എന്നാൽ ബാക്കിയുള്ള പണം പൂർണമായും കണ്ടെത്താനാകാതെ പ്രതിസന്ധിയിലാണ് പൊലീസ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകൾ കേന്ദ്രീകരിച്ചുള്ള പൊലീസ് അന്വേഷണം തുടരുകയാണ്.

കാറിൽ മൂന്നരക്കോടിയുണ്ടായിരുന്നുവെന്ന് ധർമ്മരാജൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെയായി ഒന്നരക്കോടിയോളം രൂപയാണ് കണ്ടെടുത്തത്. എഴുപത് ലക്ഷം രൂപയുടെ വിവിധ ഇടപാടുകൾ നടന്നതിന്‍റെ രേഖകൾ പ്രതികളെ ചോദ്യം ചെയ്‌തപ്പോൾ ലഭിച്ചിട്ടുണ്ട്.