താരങ്ങളുടെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ കാണാൻ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. അത്തരത്തിൽ നടി പ്രിയ വാര്യരുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.ബ്ലാക്ക് ഡീപ് നെക്ക് ഗൗണാണ് നടി ധരിച്ചിരിക്കുന്നത്.
നടിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ചിത്രങ്ങൾ പകർത്തിയത്. ഈ കൂട്ടുകാരനും നടിക്കൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. പ്രിയയുമായുള്ള സൗഹൃദത്തെക്കുറിച്ചും അദ്ദേഹം ചിത്രങ്ങൾക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നുണ്ട്.
ആറ് വർഷം മുമ്പ് പ്രിയ ഒരു നടിയാകുന്നതിനെ കുറിച്ചും താൻ ഒരു ഡിസൈനർ ആകുന്നതിനെ കുറിച്ചും സ്വപ്നം കാണാറുണ്ടായിരുന്നുവെന്നും, ആഗ്രഹിച്ചിടത്ത് പൂർണമായും എത്തിയിട്ടില്ലെങ്കിലും ശരിയായ പാതയിലാണെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു. കൂടാതെ സ്കൂൾ മുഴുവൻ തന്നെക്കുറിച്ച് അടക്കം പറഞ്ഞപ്പോൾ ഒപ്പമുണ്ടാകും എന്ന് ഉറപ്പു നൽകിയത് പ്രിയയാണെന്നും, ആറ് വർഷങ്ങൾക്കു ശേഷം ആ വാക്ക് ഇന്നും പ്രിയ പാലിച്ചു പോരുന്നുവെന്നും സുഹൃത്ത് വ്യക്തമാക്കി.