nadal

മാഡ്രിഡ്: ടെന്നിസ് ലോകത്തെ മുൻനിര താരങ്ങളിലൊരാളാണ് റാഫേൽ നദാൽ. ടെന്നിസിലെ ഒട്ടുമിക്ക നേട്ടങ്ങളും സ്വന്തമാക്കിയ നദാലിനെ ഇപ്പോൾ ശ്രദ്ധാകേന്ദ്രമാക്കുന്നത് ഇതൊന്നുമല്ല. അദ്ദേഹത്തിന്റെ ആഡംബര ബോട്ടാണ്. അടുത്തിടയ്ക്ക് അമേരിക്കയിലെ മുൻനിര മാഗസിനുകളിൽ ഒന്നായ റോബ് റിപ്പോർട്ടിന്റെ 'ബെസ്റ്റ് ഒഫ് ദ് ബെസ്റ്റ്' പുരസ്കാരം നദാലിന്റെ ഈ ആഡംബരനൗകയ്ക്ക് ലഭിച്ചിരുന്നു. അതോടുകൂടി സാമൂഹിക മാദ്ധ്യമങ്ങളിൽ ഈ നൗകയുടെ വിശേഷങ്ങൾ കൊണ്ട് നിറയുകയാണ്.

വെള്ളച്ചാട്ടം ഉൾപ്പെടെയുള്ള ഒരു സ്പാ പൂൾ, ഓൺ ഡെക്ക് ബാർ, സ്കീ ജെറ്റ് സൂക്ഷിക്കാനും അറ്റകുറ്റപണികൾ ചെയ്യുന്നതിനുമായി പ്രത്യേക അറകൾ എന്നിവ ഈ നൗകയുടെ ചെറിയ ചില സവിശേഷതകളാണ്.

yachtnadal

സൺറീഫ് എന്ന് പേരിട്ടിട്ടുള്ള ഈ നൗകയ്ക്ക് 80 അടി നീളവും ഒത്ത പൊക്കവും ഉണ്ട്. 1200 ബി എച്ച് പി കരുത്തുള്ള രണ്ട് എൻജിനുകളുടെ ശക്തിയിൽ മണിക്കൂറിൽ 23 നോട്ടിക്കൽ മൈൽ വേഗത്തിൽ വരെ ഇതിനു സഞ്ചരിക്കാൻ സാധിക്കും.

sunreef1

ഉടമസ്ഥന്റെ ഇഷ്ടത്തിന് അനുസരിച്ച് സജ്ജീകരിക്കാവുന്ന പ്രധാന ഡെക്കാണ് ഈ നൗകയുടെ മറ്റൊരു പ്രത്യേകത. ആവശ്യമനുസരിച്ച് ഡൈനിംഗ് റൂം ആയോ തുറന്ന അടുക്കളയായോ അതുമല്ല ചെറിയൊരു മിനി ബാറായിട്ട് പോലും ഇവിടം ഉപയോഗിക്കാൻ സാധിക്കും. ഡെക്കിനോട് ചേർന്നുള്ള മാസ്റ്റർ സ്യൂട്ട് റൂമിൽ ഇരുന്നാൽ കടലിന്റെ സൗന്ദര്യവും സൂര്യപ്രകാശവും ഒരേ സമയം ആസ്വദിക്കാം. ഇതിിനോട് ചേർന്ന് തന്നെ സകലവിധ സജ്ജീകരണങ്ങളുമുള്ള ബാത്ത്റൂമും ഉണ്ട്. 12 അതിഥികളെ വരെ ഒരേ സമയം ഉൾക്കൊള്ളിക്കാൻ സാധിക്കുന്ന നാല് ഗസ്റ്റ് റൂമുകളും മാസ്റ്റർ സ്യൂട്ട് റൂം കൂടാതെ ഈ നൗകയിൽ ഉണ്ട്.