sex

പല തുറന്നുപറച്ചിലുകളും വിവാദമാകാറുണ്ട്. അത്തരത്തിൽ ലൈംഗികതയെക്കുറിച്ചുള്ള ഒരമ്മയുടെ തുറന്നുപറച്ചിൽ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വിമർശനങ്ങളേറ്റു വാങ്ങുകയാണ്. ഇൻഡോനേഷ്യയിലെ ജനപ്രിയ പോപ്പ് താരമായ യുനി ഷറയുടെ വെളിപ്പെടുത്തലാണ് വിവാദമായിരിക്കുന്നത്.

മക്കൾക്കൊപ്പമിരുന്ന അശ്ലീല വീഡിയോ കാണുമെന്നായിരുന്നു നാൽപത്തിയൊൻപതുകാരിയായ യുനി ഷറ തുറന്നുപറഞ്ഞത്. കുട്ടികളിൽ അശ്ലീലത്തിന്റെ സ്വാധീനത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു സംഭവം. ഇക്കാലത്ത് കുട്ടികൾ അശ്ലീലം കാണാതെ നോക്കുന്നത് 'അസാദ്ധ്യമാണ്' എന്ന് ഷറ പറഞ്ഞു.

കുട്ടികൾ ഇത്തരത്തിലുള്ള ദൃശ്യങ്ങൾ കാണുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അവരോട് പറയാതിരിക്കുന്നതാണ് ഏറ്റവും നല്ലതെന്നും ഷറ അഭിപ്രായപ്പെട്ടു. ' എന്റെ കുട്ടികൾ തുറന്ന മനസുള്ളവരാണ്. ഇക്കാലത്ത് നമ്മുടെ കുട്ടികൾക്ക് അശ്ലീലം കാണാതിരിക്കുക അസാദ്ധ്യമാണ്. -എന്നാണ് അവർ പറഞ്ഞത്.

കൂടാതെ തന്റെ കൗമാരക്കാരായ ആൺമക്കളെ സ്വതന്ത്രമായി അശ്ലീല ദൃശ്യങ്ങൾ കാണാൻ അനുവദിക്കാറുണ്ടെന്നും, ലൈംഗികതയെക്കുറിച്ച് അവരെ ബോധവൽക്കരിക്കാനുള്ള ശ്രമത്തിൽ അവരോടൊപ്പം അത് കാണാറുണ്ടെന്നും ഷറ പറഞ്ഞതായി ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ഷറയുടെ ഈ തുറന്നുപറച്ചിലിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.ഇതുപോലെ ഒരുമിച്ച് അശ്ലീല ദൃശ്യങ്ങൾ കാണുന്നതിനെക്കുറിച്ച് നിങ്ങൾ എന്താണ് ചിന്തിക്കുന്നത്, ഇത് രസകരമാണെന്നോ?, ഒരു അമ്മ ഇങ്ങനെയാകരുത് എന്നൊക്കെയാണ് 'നെറ്റിസൺസ്' പറയുന്നത്.

ഇന്തോനേഷ്യയിലെ അറിയപ്പെടുന്ന കൗമാര വിദ്യാഭ്യാസ വിദഗ്ദ്ധനായ അഗ്‌സ്‌ട്രൈഡ് പിഥർ ഷറയുടെ അഭിപ്രായങ്ങളെ പിന്തുണച്ചു. ഷറ പറഞ്ഞത് ശരിയാണെന്നും, കുട്ടികൾ അശ്ലീല സിനിമകൾ കാണുന്നത് ശ്രദ്ധയിൽപ്പെട്ടാൽ എത്ര അസ്വസ്ഥമാണെങ്കിലും അവരോട് ഒരിക്കലും ദേഷ്യപ്പെടരുത്. അങ്ങനെ ചെയ്താലും അവർ അത് രഹസ്യമായി കാണുമെന്നും, അവരോട് സൗമ്യമായി സംസാരിച്ച് ലൈംഗിക വിദ്യാഭ്യാസം നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കുട്ടികൾക്കൊപ്പമിരുന്ന് അശ്ലീല ദൃശ്യങ്ങൾ കാണാറുണ്ടെന്ന ഷറയുടെ വെളിപ്പെടുത്തലിനെ അഗ്‌സ്‌ട്രൈഡ് പരോക്ഷമായി വിമർശിച്ചു.അശ്ലീല വീഡിയോകൾ കണ്ടതിന് നിങ്ങളുടെ കുട്ടിയോട് ദേഷ്യപ്പെടാതിരിക്കുന്നതും അത് കാണാൻ അവരോടൊപ്പം ഇരിക്കുന്നതിന് തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.