malik

ഫഹദ് ഫാസിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ബിഗ് ബഡ്‌ജറ്റ് ചിത്രം മാലിക് റിലീസ് തീയതി പ്രഖ്യാപിച്ചു. ആമസോൺ പ്രൈമിൽ ജൂലായ് 15ന് ചിത്രം എത്തും. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായുണ്ട്.

ഇരുപതു വയസുമുതൽ അൻപത്തിയഞ്ചു വയസ്സുവരെയുള്ള സുലൈമാൻ എന്ന കഥാപാത്രമായാണ് ഫഹദ് മാലിക്കിൽ എത്തുക. 27 കോടിയോളം മുതൽമുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്.