thejas

ന്യൂഡൽഹി : ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിതമായതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നതിനായി ചൈനീസ് മീഡിയകൾ വിവിധ വീഡിയോകൾ തയ്യാറാക്കുന്ന തിരക്കിലാണ്. കഴിഞ്ഞ നാളുകളിൽ രാജ്യം സ്വന്തമാക്കിയ നേട്ടങ്ങളെ കുറിച്ചാണ് വീഡിയോകൾ. ഗ്ലോബൽ ടൈംസ്, സിൻഹുവ, ചൈന ഗ്ലോബൽ ടെലിവിഷൻ നെറ്റ്‌വർക്ക് (സിജിടിഎൻ) തുടങ്ങിയ സർക്കാർ നിയന്ത്രണത്തിലുള്ള മാദ്ധ്യമങ്ങളെല്ലാം കുറച്ച് ദിവസങ്ങളായി ഇത്തരം റിപ്പോർട്ടുകൾ പുറത്ത് വിടുന്ന തിരക്കിലാണ്. ശാസ്ത്രം, അടിസ്ഥാന സൗകര്യങ്ങൾ, സമ്പദ്‌വ്യവസ്ഥ, പ്രതിരോധം തുടങ്ങിയ മേഖലകളായി തിരിച്ചാണ് റിപ്പോർട്ടുകൾ. ഇതിൽ ചൈന ഗ്ലോബൽ ടെലിവിഷൻ നെറ്റ്‌വർക്കിന് പറ്റിയ അമളിയാണ് ഇപ്പോൾ ഇന്ത്യയിൽ ചർച്ചയാവുന്നത്.

ചൈന സ്വന്തമായി വികസിപ്പിച്ച ജെ 10 യുദ്ധവിമാനത്തെ കുറിച്ചുള്ള വീഡിയോയിൽ ഇന്ത്യയുടെ അഭിമാനമായ ലഘു യുദ്ധവിമാനം തേജസിന്റെ ഫൂട്ടേജുകൾ കടന്നു വന്നതാണ് ചൈനീസ് മാദ്ധ്യമത്തിന്റെ റിപ്പോർട്ടിൽ കല്ലുകടിയായി മാറിയത്. തേജസിനൊത്ത എതിരാളിയായി സാധാരണ ചൈന ഉയർത്തിക്കാട്ടുന്ന വിമാനമാണ് ജെ 10. തങ്ങളുടെ തദ്ദേശീയ സങ്കേതികവിദ്യയിൽ പിറന്ന കരുത്തനായാണ് അവതരണം. എന്നാൽ വീഡിയോയിൽ ഇടയ്ക്ക് തേജസിൽ നിന്നും ബോംബ് വിക്ഷേപിക്കുന്ന ഭാഗം കടന്നുവരികയായിരുന്നു. പൊഖ്റാനിൽ നടന്ന അഭ്യാസ പ്രകടനത്തിനിടെ തേജസ് യുഎസ് നിർമിത ലേസർഗൈഡഡ് ബോംബ് വിക്ഷേപിക്കുന്ന ദൃശ്യങ്ങളാണ് അതേപടി ചൈനീസ് മാദ്ധ്യമം ജെ 10 ന്റെ മേൻമ കാണിക്കുന്നതിനായി ഉപയോഗിക്കുന്നത്.

2006 ൽ ചൈന നിർമ്മിച്ച വിമാനമാണ് ജെ 10. രൂപകൽപ്പനയിലും റോളിലും യുഎസ് എഫ് 16 ന് സമാനമാണിത്. വിവിധ രാജ്യങ്ങളുടെ യുദ്ധവിമാനങ്ങളുടെ ഡിസൈൻ കോപ്പിയടിക്കുന്നത് ചൈനയുടെ പതിവ് രീതിയാണ്. ചൈനയുടെ കൈവശം 468 ജെ 10 യുദ്ധവിമാനങ്ങൾ ഉണ്ടെന്നാണ് 2020 ൽ ലഭ്യമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

CCP is Just bunch of idiots.

Chinese propaganda video is using Made in India LCA Tejas's video calling it their "J-10"

❤️Day ka J-10...
share and shame with copy cats... @zlj517 @HuXijin_GT @SpokespersonCHN

(Thanks @RuthlessIndia) https://t.co/pOaHnPzZFT pic.twitter.com/xDyAqVoBD1

— Research Wing (@ResearchWing) June 30, 2021