akhil-gogoi

ഗുവാഹതി: പൗരത്വനിയമ പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഒരു കേസ് കൂടി എൻ.ഐ.എ കോടതി​ തള്ളിയതോടെ അസാമിലെ സിബ്​സാഗർ എം.എൽ.എയും രായ്​ജോർ ദൾ പ്രസിഡന്റുമായ അഖിൽ ഗൊഗോയി ജയിൽ മോചിതനായി. മറ്റൊരു കേസ് നേരത്തെ കോടതി തള്ളിയിരുന്നു.

ഗൊഗോയ്​ അസാമിലെ പൗരത്വ പ്രക്ഷോഭങ്ങളുടെ പേരിൽ 2019 ഡിസംബർ മുതൽ ജയിലിലായിരുന്നു. ആരോഗ്യ പ്രശ്​നങ്ങൾ അലട്ടുന്നതിനാൽ ഗുവാഹതി മെഡിക്കൽ കോളജി

ൽ ചികിത്സയിലാണദ്ദേഹം. കേസിൽ പ്രതി ചേർക്കപ്പെട്ട മറ്റ്​ മൂന്നു പേരെയും ഇതോടൊപ്പം കോടതി വിട്ടയച്ചു.