കൊല്ലം: കല്ലുവാതുക്കൽ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ അറസ്റ്റിലായ കുട്ടിയുടെ അമ്മ രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തിനെ പൊലീസ് കണ്ടെത്തിയതായി സൂചന.
ഭർത്താവ് വിദേശത്തേക്ക് മടങ്ങുമ്പോൾ ഇയാളുടെ കൂടെ ഒളിച്ചോടാനുള്ള തയ്യാറെടുപ്പിലായിരുന്നു രേഷ്മ. കാമുകന്‍റെ നിർദേശപ്രകാരമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് രേഷ്മ നേരത്തെ പൊലീസിനോട് പറഞ്ഞിരുന്നു.
അതേസമയം രേഷ്മയുടെ ഭർത്താവ് വിഷ്ണുവിനെയും അദ്ദേഹത്തിന്റെ സഹോദരൻ രഞ്ജിത്തിനെയും ചാത്തന്നൂർ അസി. പൊലീസ് കമ്മിഷണർ വൈ.നിസാമുദ്ദീന്റെ നേതൃത്വത്തിൽ ആറുമണിക്കൂറോളം ചോദ്യംചെയ്തു.