അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സാറാസ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. സിനിമ ഈ മാസം അഞ്ചിന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും.സണ്ണിവെയ്ൻ ആണ് നായകൻ. ബെന്നി പി. നായരമ്പലവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
വിനീത് ശ്രീനിവാസൻ, മല്ലിക സുകുമാരൻ, കളക്ടര്‍ ബ്രോ പ്രശാന്ത് നായർ, ധന്യ വർമ്മ, സിദ്ദീഖ്, വിജയകുമാർ, അജു വർഗീസ്, സിജു വിൽസൺ, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ശാന്ത മുരളിയും പി.കെ. മുരളീധരനുമാണ് ചിത്രം നിർമ്മിക്കുന്നത്. കഥ: അക്ഷയ് ഹരീഷ്, നിമിഷ് രവിയാണ് ക്യാമറ.
ലൂസിഫർ, മാമാങ്കം മുതലായ സിനിമകളിലൂടെ ശ്രദ്ധേയനായ മോഹൻദാസ് ആണ് പ്രൊഡക്ഷൻ ഡിസൈൻ. എഡിറ്റിംഗ്:റിയാസ് ബാദർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്:റോണക്‌സ് സേവ്യർ.സൗണ്ട് മിക്‌സിംഗ്: ഡാൻ ജോസ്, പ്രോജക്ട് ഡിസൈനർ : ബിനു മുരളി, പ്രൊഡക്ഷൻ കൺട്രോളർ: സജീവ് അർജുനൻ, ഫിനാൻസ് കൺട്രോളർ : ബിബിൻ സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : അനീവ് സുകുമാർ, പി.ആർ.ഒ. : ആതിര ദിൽജിത്ത്, സ്റ്റിൽസ് : സുഹൈബ്, ഡിസൈൻ : 24എ.എം, പബ്ലിസിറ്റി ഡിസൈൻ : എസ്‌തെറ്റിക് കുഞ്ഞമ്മ , ടൂണി ജോൺ.
ചിത്രത്തിലെ ഒരു ഗാനം നേരത്തെ പുറത്തുവിട്ടിരുന്നു. മേലെ വിണ്ണിൻ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൂരജ് സന്തോഷ് ആണ്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാനാണ് ഈണം പകർന്നിരിക്കുന്നത്.
വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ആദ്യമായി ഒരുമിച്ച് സിനിമയിൽ പാടുന്നു എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. കൊച്ചി മെട്രോ, ലുലു മാൾ, വാഗമൺ തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഇരുന്നൂറോളം ജൂനിയർ ആർട്ടിസ്റ്റുകളെ അടക്കം ഉൾപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു സിനിമയുടെ ചിത്രീകരണം.