pune-city

മുംബയ്: നിലവിലുള്ള നഗരപരിധിയിൽ പുതിയ ഗ്രാമങ്ങൾ കൂടി ഉൾപ്പെടുത്തിയതോടെ മുംബയെ പിൻന്തള്ളി മഹാരാഷ്ട്രയിലെ ഏറ്റവും വലിയ നഗരമെന്ന പദവി നേടി പൂനെ. രാജ്യത്തെ ഏഴാമത്തെ വലിയ നഗരമെന്ന പദവിയും ഇനി മുതൽ പൂനെയ്ക്ക് സ്വന്തമാണ്.നിലവിലുള്ള പുതിയ നഗരപരിധിയിൽ 23 പുതിയ ഗ്രാമങ്ങൾ ഉൾപ്പെടുത്താനാണ് പൂനെ മുനിസിപ്പൽ കോർപറേഷൻ (പി.എം.സി) ഉത്തരവ് പുറപ്പെടുവിച്ചത്.

മാലുങ്കെ, സുസ്, ബവ്ദാൻ ബുദ്രുക്, കിർകാട്വാഡി, പിസോളി, കോന്ധ്വേധവാഡെ, കോപ്രെ, നാന്ദേഡ്, ഖഡക്വാസ്ല, മഞ്ജരി ബുദ്രുക്, നാർഹെ, ഹോകർവാഡി, ഓട്ടോഡെഹന്ദവോടി, വഡാച്ചിവാടി , ഷവലെ വാടി, നന്ദോഷി, സനസ്നാഗർ, മഗ്ഡേവാടി, ഭിലരേവാടി, ഗുജർ നിംബാൽക്കർവാഡി, ജംബുൽവാടി, കോലെവാഡി, വാഖോളി എന്നീ 23 ഗ്രാമങ്ങളാണ് ലയിപ്പിച്ചത്.