കൊച്ചി: ഇന്ത്യയിൽ ഒരുകോടി കാറുകൾ പുറത്തിറക്കുകയെന്ന വിസ്‌മയനേട്ടം സ്വന്തമാക്കി ഹ്യുണ്ടായ് ചെന്നൈ പ്ളാന്റ്. ഹോണ്ട പുതുതായി അവതരിപ്പിച്ച അൽകാസറാണ് ഒരുകോടി തികച്ച കാർ. ഈ കാറിന്റെ ബോണറ്റിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്‌റ്റാലിൻ ഒപ്പുവച്ചു. ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ എസ്.എസ്. കിം സന്നിഹിതനായിരുന്നു. 2006ലാണ് ഹ്യുണ്ടായ് 10 ലക്ഷം കാറുകളെന്ന നിർണായക നേട്ടം സ്വന്തമാക്കിയത്. 2013ൽ 50 ലക്ഷവും 2018ൽ 80 ലക്ഷവും കടന്നു.