varkala

തിരുവനന്തപുരം: വർക്കലയിൽ വിദേശവനിതകൾക്ക് നേരെ നടന്ന അക്രമസംഭവത്തിലെ പ്രതിയെ പൊലീസ് പിടികൂടി. ഇടവ സ്വദേശി മഹേഷിനെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്.

വർക്കല ബീച്ചിലാണ് വിദേശവനിതകൾക്ക് നേരെ ലൈംഗിക അതിക്രമം നടന്നത് . യു.കെ ,ഫ്രാൻസ് സ്വദേശികളായ വനിതകളെ മദ്യപസംഘം കടന്നാക്രമിച്ച് നഗ്നതാപ്രദർശനം നടത്തിയെന്നാണ് പരാതി.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. രാത്രി എട്ടുമണിയോടെ പാപനാശം ബീച്ചിൽ നടക്കാനിറങ്ങിയ യുകെ, ഫ്രാൻസ് സ്വദേശികളായ വനിതകൾക്ക് നേരെയാണ് അതിക്രമമുണ്ടായത്. മദ്യലഹരിയിലെത്തിയ സംഘം യുവതികളെ കടന്നാക്രമിക്കുകയായിരുന്നു. നഗ്നതാ പ്രദർശനം നടത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. പ്രതികൾ മദ്യപിച്ചിരുന്നതായി പരാതിയിൽ പറയുന്നു. ഇവർ യുവതികളോട് അസഭ്യം പറയുകയും ശരീരത്തിൽ തട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ നാല് മാസമായി യുവതികൾ വർക്കലയിലെ ഹോംസ്റ്റേയിൽ താമസിച്ചുവരികയാണ്. ഇവരുടെ സുഹൃത്തായ മുബൈ സ്വദേശിനിക്കും സമാന അനുഭവമുണ്ടായതായി യുവതികൾ പറയുന്നു.