myanmar

യാം​ഗോ​ൻ:​ മ്യാ​ൻ​മ​റി​ലെ പ​ര​മ്പ​രാ​ഗ​ത പു​തു​വ​ത്സ​രാ​ഘോ​ഷം പ്രമാണിച്ച് ത​ട​വ​റ​ക​ളി​ൽ​നി​ന്നും 23,184 പേരെ മോ​ചിപ്പിക്കാനൊരുങ്ങി മ്യാ​ൻ​മ​ർ പ​ട്ടാ​ള ഭ​ര​ണ​കൂ​ടം. രാജ്യത്തെ പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ തടവിലാക്കപ്പെവരെ വിട്ടയച്ച ഭ​ര​ണ​കൂ​ടം ഫെ​ബ്രു​വ​രി​യി​ലെ പ​ട്ടാ​ള അ​ട്ടി​മ​റിക്കെ​തി​രെ തെരുവിലിറങ്ങി പ്രതിഷേധിച്ചവർക്ക് ഈ ആനുകൂല്യം നൽകിയില്ല. മാദ്ധ്യമപ്രവർത്തകരുൾപ്പെടെ നിരവധിപേർ ഇക്കാരണത്താൽ സൈന്യത്തിന്റെ തടങ്കലിലാണ്. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ജനദ്രോഹ നടപടികളിലും അതിനെതിരെയുള്ള പ്രതിഷേധങ്ങളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഈ കൂട്ട വിട്ടയയ്ക്കലെന്നാണ് ആക്ടിവിസ്ടുകൾ പറയുന്നത്. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായ വിവിധ മേഖലകളിലെ 24 പ്രമുഖരെ പ്രോസിക്യൂട്ട് ചെയ്യണ്ടതില്ലെന്നും ഭരണകൂടം തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് ഗ്രൂപ്പ് അസിസ്റ്റന്റ് അസോസിയേഷന്‍ ഫോര്‍ പൊളിറ്റിക്കല്‍ പ്രിസണേഴ്സിന്റെ വാദം കണക്കിലെടുത്താൽ പട്ടാള അട്ടിമറിയിൽ പ്രതിഷേധിച്ച ഏകദേശം 5210 പേരെ മനുഷ്യാവകാശ വിരുദ്ധമായാണ് തടവിലിട്ടേക്കുന്നത്.