കൊച്ചി: യമഹയുടെ പുത്തൻ മോഡലായ ഫാസിനോ 125 എഫ്.ഐ ഹൈബ്രിഡ് വിപണിയിലെത്തി. സ്‌റ്റൈലിനും ഫാഷനും പ്രാധാന്യം നൽകിയിട്ടുള്ള പുത്തൻ ഫാസിനോയ്ക്ക് ഡ്രം, ഡിസ്‌ക് പതിപ്പുകളുണ്ട്. ബി.എസ്-6 ചട്ടം പാലിക്കുന്ന, എയർ കൂളായ ഫ്യുവൽ ഇൻജക്‌റ്റഡ് 125 സി.സി എൻജിനാണുള്ളത്. നിറുത്തിയ ശേഷം ആക്‌സിലേറ്റർ നൽകിയാൽ ഒരു വൈദ്യുത മോട്ടോറായി പ്രവർത്തിക്കുന്ന സ്മാർട്ട് മോട്ടോർ ജനറേറ്റർ ഹൈബ്രിഡ് സംവിധാനവും സവിശേഷതയാണ്.
ആകർഷകവും ആധുനികവുമായ രൂപകല്‌പന, മികച്ച ഫീച്ചറുകൾ എന്നിവയുള്ള പുത്തൻ ഫാസിനോയുടെ ഡ്രം വേരിയന്റ് ഏഴ് നിറങ്ങളിലും ഡിസ്‌ക് പതിപ്പ് ഒമ്പത് നിറങ്ങളിലും ലഭിക്കും.