തിരുവനന്തപുരം: മൃഗശാല ജീവനക്കാരൻ അർഷാദ് രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട പോസ്റ്റിനു താഴെ വിദ്വേഷ കമന്റ് ഇട്ടതിനെതിരെ കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. വാർത്തക്ക് താഴെ സംഘികളുടെ കമന്റ് നോക്കുക. രാജവെമ്പാലയെക്കാൾ വലിയ വിഷ ജന്തുക്കൾ, ഉളുപ്പില്ലാത്ത ജൻമമെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
വി.ടി. ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരത്ത് മൃഗശാല ജീവനക്കാരൻ അർഷാദ്, കൂടുവൃത്തിയാക്കുന്നതിനിടെ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു. ആദരാഞ്ജലികൾ. വാർത്തക്ക് താഴെ സംഘികളുടെ കമന്റ് നോക്കുക. രാജവെമ്പാലയെക്കാൾ വലിയ വിഷ ജന്തുക്കൾ. ആർഎസ്എസിന്റെ തനിക്കൊണം എന്ന് പറഞ്ഞാൽ ഇതൊക്കെയാണ്. ഉളുപ്പില്ലാത്ത നശിച്ച വർഗം.
ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കാട്ടാക്കട സ്വദേശി അർഷാദ് കൂടു വൃത്തിയാക്കുന്നതിനിടയിൽ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചത്. കേരളത്തിൽ ഇത് ആദ്യത്തെ സംഭവമാണ്. ബംഗളുരുവിൽ നിന്ന് കൊണ്ടുവന്ന നാഗ, നീലു, കാർത്തിക് എന്നീ മൂന്നുരാജവെമ്പാലകളാണ് ഇപ്പോൾ തിരുവനന്തപുരം മൃഗശാലയിലുള്ളത്. ഒറ്റയ്ക്ക് ഒരു കൂട്ടിൽ കഴിയുന്ന കാർത്തിക് എന്ന ആൺ രാജവെമ്പാലയാണ് അർഷാദിനെ കടിച്ചത്. കടിയേറ്റ് അരമണിക്കൂർ കഴിഞ്ഞാണ് മറ്റ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. മരിച്ച അർഷാദ് വർഷങ്ങളായി മൃശാലയിഷ പാമ്പുകളെ പരിചരിക്കുന്ന ജീവനക്കാരനാണ്.