trophy

കറുത്ത കുതിരകളുടെ പോരാട്ടം

ടൂർണമെന്റിന്റെ തുടക്കത്തിൽ വലിയ സാധ്യതകൾ കല്പിക്കപ്പെട്ടില്ലെങ്കിലും വിസ്മയ പ്രകടനങ്ങളിലൂടെ വമ്പൻമാരുടെ വഴിയടച്ച് മുന്നേറിയ ഡെൻമാർക്കും ചെക്ക് റിപ്പബ്ലിക്കും ക്വാർട്ടർ കടമ്പ കടക്കാൻ ഇന്ന് ബൂട്ടുകെട്ടുന്നു.

ഇന്ത്യൻ സമയം രാത്രി 9.30 മുതൽ ബാകുവിലെ ഒളിമ്പിക്സ് സ്റ്റേഡിയത്തിലാണ് മത്സരത്തിന്റെ കിക്കോഫ്.

ക്രിസ്റ്റ്യൻ എറിക്സൺ എന്ന പ്ലേമേക്കറിന്റെ വീഴ്ചയും ആദ്യ രണ്ട് മത്സരത്തിലെ തോൽവികളും വെല്ലുവിളികൾ ഒരുപാട് മറികടന്നാണ് ഡെൻമാർക്ക് ക്വാർട്ടറിനൊരുങ്ങുന്നത്.

ഗ്രൂപ്പിലെ അവസാന മത്സരത്തിൽ റഷ്യയെ 4-1ന് വീഴ്ത്തിയ ഡെൻമാർക്ക് പ്രീക്വാർട്ടറിൽ വേൽസിനെ 4-0ത്തിന് വീഴ്ത്തിയാണ് അവസാന എട്ടിലെത്തിയത്.

മറുവശത്ത് ചെക്ക് റിപ്പബ്ലിക്ക് സ്കോട്ട്ലൻഡിനെതിരെ നേടിയ ജയവും ക്രൊയേഷ്യയെ സമനിലയിൽ പിടിക്കാനയതിന്റെ ബലത്തിലുമാണ് പ്രീക്വാർട്ടറിൽ എത്തിയത്.

പ്രീക്വാർട്ടറിൽ ഹോളണ്ടിന്റെ ഓറഞ്ച് വിപ്ലവം നിർവീര്യമാക്കി ക്വാർട്ടറിന് ടിക്കറ്റെടുത്തു.

ഇതുമൂന്നാം തവണയാണ് യൂറോ കപ്പിൽ ഇരുടീമും മുഖാമുഖം വരുന്നത്. കഴിഞ്ഞ രണ്ട് തവണയും ചെക്കിനായിരുന്നു ജയം. 2004 ലാണ് യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ അവസാനം ഏറ്രുമുട്ടിയത്.

1992ൽ ഡെൻമാർക്ക് ചാമ്പ്യൻമാരായിട്ടുണ്ട്. ചെക്കോസ്ലോവാക്യ 1976ൽ ചാമ്പ്യൻമാരായിട്ടുള്ളതിനാൽ അതിന്റെ ഭാഗമായിരുന്ന ചെക്ക് റിപ്പബ്ലിക്കിനും കിരീട പാരമ്പര്യം അവകാശപ്പെടാം.

ഇം​ഗ്ലണ്ടിന് ഉക്രൈന്റെ ഉരുക്കു മതിൽ തകർക്കണം

ഇത്തവണ കിരീടം തറവാട്ടിലേക്ക് എന്ന് തന്നെയാണ് ഇംഗ്ലീഷ് ആരാധകരുടെ പ്രതീക്ഷ. മറുവശത്ത് ആന്ദ്രേ ഷെവ്‌ചെങ്കോ എന്ന ഇതിഹാസത്തിന്റെ ശിക്ഷണത്തിൽ അദ്ഭുതങ്ങൾ തുടരാനാണ് ഉക്രൈനിറങ്ങുന്നത്.

റോമിലെ സ്റ്റേഡിയോ ഒളിമ്പിക്കോയിൽ ഇന്ത്യൻ സമയം രാത്രി 12.30 മുതലാണ് മത്സരം.

ഗ്രൂപ്പ് ഘട്ടത്തിൽ ക്രൊയേഷ്യയേയും ചെക്കിനേയും വീഴ്ത്തി സ്കോട്ട്‌ലൻഡിനെ സമനിലയിൽപ്പിടിച്ചാണ് പ്രീക്വാർട്ടറിൽ എത്തിയത്.

അവിടെ കരുത്തരായ ജർമ്മിനിയുടെ വെല്ലുവിളി രണ്ടടിയിൽ തീർത്ത് ക്വാർട്ടറിലേക്ക്.

ഹോളണ്ടിനോട് തോറ്റെങ്കിലും ആസ്ട്രിയയേയും നോർത്ത് മാസിഡോണിയയേയും വീഴ്ത്തിയാണ് ഉക്രൈൻ ഗ്രൂപ്പ് ഘട്ടം കടന്നത്.

പ്രീക്വാർട്ടറിൽ സ്വീഡന്റെ വെല്ലുവിളി എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷം മറികടന്നാണ് ക്വാർട്ടർ ഉറപ്പിച്ചത്.

രണ്ട് ടീമും കന്നി യൂറോകിരീടമാണ് ലക്ഷ്യം വച്ചിട്ടുള്ളത്.

ഉക്രൈനുമായി ഇതുവരെ മുഖാമുഖം വന്ന ഏഴ് മത്സരങ്ങളിൽ ഒരെണ്ണത്തിലേ ഇംഗ്ലണ്ട് തോറ്റിട്ടുള്ളൂ. നാലെണ്ണത്തിൽ ജയിച്ചപ്പോൾ രണ്ടെണ്ണം സമനിലയായി.

ഇതിനുമുമ്പ് ഒരു പ്രധാന ടൂർണമെന്റിൽ ഇംഗ്ലണ്ടും ഉക്രൈനും മുഖാമുഖം വരുന്നത് 2012 യൂറോയിലെ ഗ്രൂപ്പ് ഘട്ടത്തിലാണ്. അന്ന് വെയ്ൻ റൂണിയുടെ ഗോളിൽ ഇംഗ്ലണ്ട് ജയിച്ചു.

അ​ർ​ജ​ന്റീ​ന​യ്ക്ക് ഇ​ക്വ​ഡോ​ർ​ ​വെ​ല്ല​വി​ളി

കോ​പ്പ​ ​അ​മേ​രി​ക്ക​ ​ഫു​ട്ബാ​ൾ​ ​ടൂ​ർ​ണ​മെ​ന്റി​ൽ​ ​സെ​മി​ ​ല​ക്ഷ്യ​മി​ട്ട് ​ല​യ​ണ​ൽ​ ​മെ​സി​യു​ടെ​ ​അ​ർ​ജ​ന്റീ​ന​യും​ ​ഇ​ക്വ​ഡോ​റും​ ​ക​ള​ത്തി​ലി​റ​ങ്ങും
ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​നാ​ളെ​ ​രാ​വി​ലെ​ 6.30​ന് ​ബ്ര​സീ​ലി​ലെ​ ​ഗൊ​യ്‌​യാ​ന്യ​യി​ലാ​ണ് ​മ​ത്സ​ര​ത്തി​ന്റെ​ ​കി​ക്കോ​ഫ്.
ഗ്രൂ​പ്പ് ​എ​യി​ൽ​ ​ക​ളി​ച്ച​ ​നാ​ല് ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​മൂ​ന്ന് ​ജ​യ​വും​ ​ഒ​രു​ ​സ​മ​നി​ല​യു​മാ​യി​ ​പ​ത്ത് ​പോ​യി​ന്റോ​ടെ​ ​ഒ​ന്നാം​ ​സ്ഥാ​ന​ക്കാ​രാ​യാ​ണ് ​അ​ർ​ജ​ന്റീ​ന​ ​ക്വാ​ർ​ട്ട​റി​ൽ​ ​എ​ത്തി​യ​ത്.
ഗ്രൂ​പ്പ് ​ബി​യി​ൽ​ ​നി​ന്ന് ​മൂ​ന്ന് ​സ​മ​നി​ല​യും​ ​ഒ​രു​ ​തോ​ൽ​വി​യു​മാ​യി​ ​നാ​ലാം​ ​സ്ഥാ​ന​ക്കാ​രാ​യാ​ണ് ​ഇ​ക്വ​ഡോ​ർ​ ​ക്വാ​ർ​ട്ട​റി​ൽ​ ​ക​യ​റി​ക്കൂ​ടി​യ​ത്.
ഗ്രൂ​പ്പ് ​ഘ​ട്ട​ത്തി​ൽ​ ​മെ​സി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഏ​റെ​ക്കു​റെ​ ​ആ​ധി​കാ​രി​ക​മാ​യി​ത്ത​ന്നെ​യാ​ണ് ​അ​ർ​ജ​ന്റീ​ന​ ​ക്വാ​ർ​ട്ട​ർ​ ​ഉ​റ​പ്പി​ച്ച​ത്.​ ​അ​വ​സാ​ന​ ​മ​ത്സ​ര​ത്തി​ൽ​ 4​-1​നാ​ണ് ​ബൊ​ളീ​വി​യ​യെ​ ​ത​ക​ർ​ത്ത​ത്.
മ​റു​വ​ശ​ത്ത് ​ഇ​ക്വ​ഡോ​ർ​ ​ലീ​ഡ് ​നേ​ടി​യി​ട്ടാ​ണ് ​പ​ല​മ​ത്സ​ര​ങ്ങ​ളി​ലും​ ​സ​മ​നി​ല​ ​വ​ഴ​ങ്ങി​യ​ത്.​ ​ഗ്രൂ​പ്പി​ലെ​ ​നി​ർ​ണാ​യ​ക​മാ​യ​ ​അ​വ​സാ​ന​ ​മ​ത്സ​ര​ത്തി​ൽ​ ​ബ്ര​സീ​ലി​നെ​ 1​-1​ന് ​സ​മ​നി​ല​യി​ൽ​പ്പി​ടി​‌​ച്ചാ​ണ് ​എ​ന്ന​‌​ർ​ ​വ​ല​ൻ​സി​യ​യു​ടെ​ ​ഇ​ക്വ​ഡോ​ർ​ ​ക്വ​ർ​ട്ട​റി​ലേ​ക്കു​ള്ള​ ​ഗ്രൂ​പ്പി​ലെ​ ​അ​വ​സാ​ന​ ​ക്വാ​ട്ട​ ​മു​ത​ലാ​ക്കി​ ​മു​ന്നേ​റി​യ​ത്.
ഇ​തു​വ​രെ​ ​മു​ഖാ​മു​ഖം​ ​വ​ന്ന​ 36​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ 21​ലും​ ​അ​ർ​ജ​ന്റീ​ന​യ്ക്കാ​യി​രു​ന്നു​ ​ജ​യം.​ ​അ​ഞ്ച് ​മ​ത്സ​ര​ത്തി​ലേ​ ​ഇ​ക്വ​ഡോ​റി​ന് ​ജ​യം​ ​നേ​ടാ​നാ​യു​ള്ളൂ.
പ​രി​ക്കി​ന്റെ​ ​പി​ടി​യി​ലാ​യി​രു​ന്ന​ ​എ​യ്ഞ്ച​ൽ​ ​ഡി​ ​മ​രി​യ​യും​ ​ക്രി​സ്റ്റ്യ​ൻ​ ​റൊ​മീ​റോ​യും​ ​സു​ഖം​ ​പ്രാ​പി​ച്ച​ത് ​അ​ർ​ജ​ന്റീ​ന​യ്ക്ക് ​അ​നു​കൂ​ല​ ​ഘ​ട​ക​മാ​ണ്.
ഇ​ക്വ​ഡോ​ർ​ ​നി​ര​യി​ൽ​ ​ആ​ർ​ക്കും​ ​പ​രി​ക്കി​ല്ല.
1993​ന് ​ശേ​ഷ​മു​ള്ള​ ​ആ​ദ്യ​ ​കോ​പ്പ​ ​കി​രീ​ട​മാ​ണ് ​അ​ർ​ജ​ന്റീ​ന​ ​ല​ക്ഷ്യം​ ​വ​യ്ക്കു​ന്ന​ത്.​ ​ഇ​ക്വ​ഡോ​‌​ർ​ ​ഇ​തു​വ​രെ​ ​ചാ​മ്പ്യ​ന്മാ​രാ​യി​ട്ടി​ല്ല.

ഉ​റു​ഗ്വെ​യും​ ​കൊ​ളിം​ബി​യ​യും

കോ​പ്പ​യു​ടെ​ ​അ​വ​സാ​ന​ ​നാ​ലി​ൽ​ ​ഇ​ടം​ ​നേ​ടു​ക​ ​എ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​ ​ഉ​റു​ഗ്വെ​യും​ ​കൊ​ളിം​ബി​യ​യും​ ​നാ​ളെ​ ​പു​ല​ർ​ച്ചെ​ ​ക്വാ​ർ​ട്ട​റി​ൽ​ ​ഏറ്റുമു​ട്ടും.​ ​
ഇ​ന്ത്യ​ൻ​സ​മ​യം​ ​പു​ല​ർ​ച്ചെ​ 3.30​ ​മു​ത​ൽ​ ​ബ്ര​സീ​ലി​യ​യി​ലാ​ണ് ​മ​ത്സ​രം.​ഗ്രൂ​പ്പ് ​എ​യി​ലെ​ ​ര​ണ്ടാം​ ​സ്ഥാ​ന​ക്കാ​രാ​ണ് ​ഉ​റു​ഗ്വെ.​ 2​ ​സ​മ​നി​ല​യും​ ​ഒ​ന്ന് ​വീ​തം ജയവും തോ​ൽ​വി​യു​മാ​ണ് ​സ​മ്പാ​ദ്യം.
ഗ്രൂ​പ്പ് ​ബി​യി​ലെ​ ​മൂ​ന്നാം​ ​സ്ഥാ​ന​ക്കാ​രാ​ണ് ​കൊ​ളിം​ബി​യ.2​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​തോ​റ്റെ​ങ്കി​ലും​ ​ഒ​ന്നു​ ​വീ​തം​ ​ജ​യ​വും​ ​സ​മ​നി​ല​യും​ ​നേ​ടാ​നാ​യ​ത് ​അ​വ​ർ​ക്ക് ​തു​ണ​യാ​യി.
ഇ​തു​വ​രെ​ ​നേ​ർ​ക്കു​നേ​ർ​ ​വ​ന്ന​ 33​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ 16​ ​എ​ണ്ണ​ത്തി​ൽ​ ​ഉ​റു​ഗ്വെ​ ​ജ​യി​ച്ചു.​ 10​ ​എ​ണ്ണ​ത്തി​ൽ​ ​കൊ​ളം​ബി​യ​യും.​ 33​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​ഒ​രെ​ണ്ണം​ ​മാ​ത്ര​മാ​ണ് ​സൗ​ഹൃ​ദ​ ​മ​ത്സ​രം.​ ​ബാ​ക്കി​യെ​ല്ലാം​ ​വ​ലി​യ​ ​ടൂ​ർ​ണ​മെ​ന്റു​ക​ളാ​യി​രു​ന്നു.